മസ്കത്ത്: ആഗോള വിപണിയിൽ ഒമാൻ അസംസ്‌കൃത എണ്ണവില സർവകാല റെക്കോഡിലേക്ക്. മേയ് മാസത്തിലേക്കുള്ള വിതരണത്തിനായുള്ള ഒമാൻ ക്രൂഡ് ഓയിൽ വില ബാരലിന് 152.58 ഡോളറിലെത്തി. ഒറ്റ ദിവസം കൊണ്ട് 4.79 ഡോളറിന്റെ വർധനവാണ് രേഖപ്പെടുത്തിയത്. ഒമാൻ എണ്ണവിലയുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കുകളിലൊന്നാണിത്. വിപണിയിൽ എണ്ണക്കുള്ള വർധിച്ച ആവശ്യകതയാണ് വില കുതിച്ചുയരാൻ കാരണമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ. ഒറ്റ ദിവസംകൊണ്ട് അഞ്ച് ഡോളറിനടുത്ത് വർധനവുണ്ടായത് ഊർജ വിപണിയിലും ഒമാൻ സമ്പദ്‌വ്യവസ്ഥയിലും വലിയ ചലനങ്ങൾ സൃഷ്ടിച്ചേക്കും. വരുംദിവസങ്ങളിലുമുണ്ടായേക്കാവുന്ന വിപണിയിലെ മാറ്റങ്ങൾ സാമ്പത്തിക വിദഗ്ധർ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്. Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register

ഒമാൻ അസംസ്‌കൃത എണ്ണവിലയിൽ റെക്കോഡ് വർധന; ബാരലിന് 152.58 ഡോളറിലെത്തി
M
MadhyamamSource Link
about 2 months ago