ഒമാൻ ഇന്ത്യൻ ഇസ്‌ലാഹി സെൻ്റർ ഈദ്ഗാഹ്

ഒമാൻ ഇന്ത്യൻ ഇസ്‌ലാഹി സെൻ്റർ ഈദ്ഗാഹ്

M
MadhyamamSource Link
Posted On date_range 18 March 2026 11:21 AM IST Updated On date_range 18 March 2026 11:21 AM IST ഒമാൻ ഇന്ത്യൻ ഇസ്‌ലാഹി സെൻ്റർ ഈദ്ഗാഹ് text_fields bookmark_border മസ്കത്ത്​: ചെറിയ പെരുന്നാളിന്റെ ഭാഗമായി മലയാളി കൂട്ടായ്മകളുടെ നേതൃത്വത്തിൽ പെരുന്നാൾ നമസ്കാരം സംഘടിപ്പിക്കുമെന്ന്​ ബന്ധപ്പെട്ടവർ അറിയിച്ചു. വിസ്‌ഡം ഇസ്‌ലാമിക് ഓർഗനൈസേഷന്റെ ഒമാൻ ഘടകമായ ഒമാൻ ഇന്ത്യൻ ഇസ്‌ലാഹി സെൻ്റർ കീഴിൽ വിവിധയിടങ്ങളിൽ ഈദ് ഗാഹുകൾ സംഘടിപ്പിക്കും. ബർക്കയിൽ നെസ്റ്റോ പാർക്കിങ് ഗ്രൗണ്ടിൽ നടക്കുന്ന ഈദ്ഗാഹിന് അൽ ഫഹദ് പൂന്തുറ നേതൃത്വം നൽകും. രാവിലെ 6.50ന് പെരുന്നാൾ നമസ്കാരം ആരംഭിക്കും. സീബിൽ അൽ ഹെയിൽ ഫുട്ബാൾ ഗ്രൗണ്ടിൽ നടക്കുന്ന ഈദ്ഗാഹിന് അമാനുല്ല അൽ ഹികമി നേതൃത്വം നൽകും. രാവിലെ 6.50ന് നമസ്കാരം ആരംഭിക്കും. റൂവിയിൽ അപ്പോളോ ഹോസ്പിറ്റൽ ഗ്രൗണ്ടിൽ നടക്കുന്ന ഈദ്ഗാഹിന് റിൻഷിദ് ബിൻ ഹംസ അൽ ഹികമി നേതൃത്വം നൽകും. രാവിലെ 6.45 ന് പെരുന്നാൾ നമസ്കാരം ആരംഭിക്കും. സുഹാറിൽ ബദ്ർ അൽ സമ പോളിക്ലിനിക് കാർ പാർക്കിങ് ഏരിയയിൽ നടക്കുന്ന ഈദ്ഗാഹിന് നൗഫൽ എടത്തനാട്ടുകര നേതൃത്വം നൽകും. രാവിലെ 7.05ന് ആരംഭിക്കും.സലാലയിൽ അൽ ഇത്തിഹാദ് ക്ലബിൽ നടക്കുന്ന ഈദ്ഗാഹിന് എൻ.എം. മുഹമ്മദാലി നേതൃത്വം നൽകും. രാവിലെ 7.15 ന് പെരുന്നാൾ നമസ്കാരം ആരംഭിക്കും. Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register News Summary -  Oman Indian Islamic Centre Eidgah

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഒമാൻ ഇന്ത്യൻ ഇസ്‌ലാഹി സെൻ്റർ ഈദ്ഗാഹ് — Madhyamam | Boolokam | Boolokam