ഒ​ന്ന​ങ്ങോ​ട്ടോ, ഒ​ന്നി​ങ്ങോ​ട്ടോ; ക​പ്പി​നും ചു​ണ്ടി​നു​മി​ട​യി​ൽ 52 മ​ണ്ഡ​ല​ങ്ങ​ൾ

ഒ​ന്ന​ങ്ങോ​ട്ടോ, ഒ​ന്നി​ങ്ങോ​ട്ടോ; ക​പ്പി​നും ചു​ണ്ടി​നു​മി​ട​യി​ൽ 52 മ​ണ്ഡ​ല​ങ്ങ​ൾ

M
MadhyamamSource Link
Posted On date_range 28 March 2026 9:03 AM IST Updated On date_range 28 March 2026 9:03 AM IST text_fields bookmark_border തിരുവനന്തപുരം: 2021 നിയമസഭ തെരഞ്ഞെടുപ്പിൽ കുറഞ്ഞവോട്ടിന് കൈവിട്ട 52 മണ്ഡലങ്ങൾ ഇക്കുറി ഭരണം പിടിക്കാൻ നിർണായകം. കപ്പിനും ചുണ്ടിനുമിടയിൽ കൈമോശം വന്ന ഈ മണ്ഡലങ്ങൾ പിടിച്ചെടുക്കാനും നിലനിർത്താനുമുള്ള സൂക്ഷ്മ തന്ത്രങ്ങളുമായാണ് മുന്നണികൾ കളംനിറയുന്നത്. 140 മണ്ഡലങ്ങളിൽ 10,000ത്തിൽ താഴെ വോട്ടുകൾക്ക് വിജയിച്ച മണ്ഡലങ്ങൾ ഇക്കുറി ആർക്കൊപ്പം നിൽക്കും എന്നത് മുന്നണികളുടെ നെഞ്ചിടിപ്പേറ്റുന്നു. 16 മണ്ഡലങ്ങളിൽ 5,000ത്തിൽതാഴെ വോട്ടുകളാണ് വിധി നിർണയിച്ചത്. 33 മണ്ഡലങ്ങൾ ഇങ്ങനെ നഷ്ടപ്പെട്ടതിനെ തുടർന്ന് ഭരണം കൈവിട്ട യു.ഡി.എഫിനായിരുന്നു ഏറ്റവും വലിയ മോഹഭംഗം. 333 വോട്ടുകൾക്ക് തോറ്റ കുറ്റ്യാടി മുതൽ 9,282 വോട്ടിന് കൈവിട്ട മാനന്തവാടി വരെ ഇക്കൂട്ടത്തിലുണ്ട്. പിന്നീട് ഉപതെരഞ്ഞെടുപ്പിലൂടെ പുതുപ്പള്ളിയിൽ ഭൂരിപക്ഷം ഉയർത്തി. 2,700 വോട്ടിന് കൈവിട്ട നിലമ്പൂർ പിന്നീട് ആര്യാടൻ ഷൗക്കത്തിലൂടെ യു.ഡി.എഫ് തിരിച്ചുപിടിച്ചു. ഭൂരിപക്ഷവുമുയർത്തി. 16 മണ്ഡലങ്ങളാണ് കുറഞ്ഞ മാർജിനിൽ ഇടതുമുന്നണിയെ കൈവിട്ടത്. ഇതിൽ സംസ്ഥാനത്തെ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷമായ 38 വോട്ടുകൾക്ക് കൈമോശം വന്ന പെരിന്തൽമണ്ണ മുതൽ 7491 വോട്ടിന് ആർ.എം.പിയെ നിയമസഭയിലെത്തിച്ച വടകര വരെ ഉൾപ്പെടുന്നു. എൻ.ഡി.എക്ക് മൂന്ന് മണ്ഡലങ്ങളാണ് കുറഞ്ഞ വോട്ടിൽ ആദ്യജയം അകന്നത്. മൂന്നാം തവണ അധികാരത്തിലെത്തുക എന്നത് വലിയ രാഷ്ട്രീയ നേട്ടമാണെന്നതിനാൽ ഇതിന് വേണ്ടി വിയർപ്പൊഴുക്കുകയാണ് ഇടതുമുന്നണി. ഇനി പരാജയപ്പെട്ടാൽ മുന്നണി സംവിധാനത്തിന്‍റെ അടിത്തറയിളകുമെന്ന തിരിച്ചറിവിൽ നേരിയ വോട്ടിന് നഷ്ടപ്പെട്ട മണ്ഡലങ്ങൾ തിരിച്ചുപിടിക്കൽ യു.ഡി.ഫിന് ഭരണത്തിലെത്താൻ അനിവാര്യമാണ്. കു​റ​ഞ്ഞ​ വോ​ട്ടി​ന്​ എ​ൽ.​ഡി.​എ​ഫി​ന്​ ​ന​ഷ്ട​പ്പെ​ട്ട മ​ണ്ഡ​ല​ങ്ങ​ൾ പെ​രി​ന്ത​ൽ​മ​ണ്ണ: 38 തൃ​പ്പൂ​ണി​ത്തു​റ: 992 ചാ​ല​ക്കു​ടി: 1,057 പെ​രു​മ്പാ​വൂ​ർ: 2,899 പേ​രാ​വൂ​ർ: 3,172 ക​ടു​ത്തു​രു​ത്തി: 4,256 കു​ണ്ട​റ: 4454 ക​ൽ​പ്പ​റ്റ: 5,470 മ​ണ്ണാ​ർ​ക്കാ​ട്​: 5870 മൂ​വാ​റ്റു​പു​ഴ: 6,161 മ​ങ്ക​ട: 6,246 കൊ​ടു​വ​ള്ളി: 6,344 തി​രൂ​ർ: 7,214 വ​ട​ക​ര: 7,491 പു​തു​പ്പ​ള്ളി: 9,044 തി​രൂ​ര​ങ്ങാ​ടി: 9,578 എ​ൻ.​ഡി.​എ​ക്ക്​ ന​ഷ്ട​പ്പെ​ട്ട മ​ണ്ഡ​ല​ങ്ങ​ൾ മ​ഞ്ചേ​ശ്വ​രം: 745 നേ​മം: 3949 പാ​ല​ക്കാ​ട്​: 3,859 കു​റ​ഞ്ഞ വോ​ട്ടി​ന്​ യു.​ഡി.​എ​ഫി​ന്​ ന​ഷ്​​ട​പ്പെ​ട്ട മ​ണ്ഡ​ല​ങ്ങ​ൾ കു​റ്റ്യാ​ടി: 333 തൃ​ശൂ​ർ: 946 താ​നൂ​ർ: 985 ച​വ​റ: 1,096 റാ​ന്നി: 1,285 ക​ണ്ണൂ​ർ: 1,745 പീ​രു​മേ​ട്: 1,835 കൊ​ല്ലം: 2,072 ത​വ​നൂ​ർ: 2,564 നി​ല​മ്പൂ​ർ: 2,700 കു​ന്ന​ത്തു​നാ​ട്: 2,715 അ​ടൂ​ർ: 2,919 കു​ന്ന​ത്തൂ​ർ: 3,009 തൃ​ത്താ​ല: 3,016 നാ​ദാ​പു​രം: 4,036 തി​രു​വ​മ്പാ​ടി: 4,643 അ​രു​വി​ക്ക​ര: 5,046 കു​ട്ട​നാ​ട്: 5,516 ഇ​ടു​ക്കി: 5,573 ഇ​രി​ങ്ങാ​ല​ക്കു​ട: 5,949 ച​ങ്ങ​നാ​ശ്ശേ​രി: 6141 അ​ഴീ​ക്കോ​ട്: 6141 ചേ​ർ​ത്ത​ല: 6,148 കാ​യം​കു​ളം: 6,298 കോ​ത​മം​ഗ​ലം: 6,605 അ​രൂ​ർ: 7,013 തി​രു​വ​ന​ന്ത​പു​രം: 7,089 ദേ​വി​കു​ളം: 7,848 വൈ​പ്പി​ൻ: 8,201 കൊ​യി​ലാ​ണ്ടി: 8,472 കോ​ന്നി: 8,508 മാ​ന​ന്ത​വാ​ടി: 9,282 കൂ​ത്തു​പ​റ​മ്പ്: 9,541 Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register News Summary -  52 Constituencies Witnessing Intense Battles

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഒ​ന്ന​ങ്ങോ​ട്ടോ, ഒ​ന്നി​ങ്ങോ​ട്ടോ; ക​പ്പി​നും ചു​ണ്ടി​നു​… | Boolokam