Posted On date_range 29 March 2026 9:11 AM IST Updated On date_range 29 March 2026 9:11 AM IST ഓശാന പെരുന്നാൾ ആചരിച്ചു text_fields bookmark_border camera_alt മനാമ തിരുഹൃദയ ദേവാലയത്തിൽ നടന്ന ഓശാന ശുശ്രൂഷ മനാമ: യേശുദേവന്‍റെ ജറുസലേം പ്രവേശനത്തിന്‍റെ ഓർമ പുതുക്കി ബഹ്‌റിനിലെ ക്രൈസ്തവ സമൂഹം ഓശാന പെരുന്നാൾ ആചരിച്ചു. ഈസ്റ്ററിനു മുൻപുള്ള ഞായറാഴ്ചയാണ് ഓശാന പെരുന്നാൾ അഥവാ കുരുത്തോലപ്പെരുന്നാൾ എന്ന് അറിയപ്പെടുന്നത്. യേശു കുരിശിലേറ്റപ്പെടുന്നതിനു മുമ്പ് ജെറുസലേമിലേക്ക് കഴുതപ്പുറത്തേറി വന്നപ്പോൾ ഒലിവു മരച്ചില്ലകളും ഈന്തപ്പനയോലകളും വഴിയിൽ വിരിച്ച്, 'ഓശാന ഓശാന ദാവീദിന്‍റെ പുത്രന് ഓശാന' എന്നു പാടി ജനങ്ങൾ വരവേറ്റ സംഭവത്തെയാണ് അനുസ്മരിക്കുന്നത്. മനാമ തിരുഹൃദയദേവാലയത്തിൽ ഓശാന ശുശ്രൂഷകൾ നടന്നു. വിശ്വാസികൾ കുരുത്തോലയും കൈയിലേന്തി പ്രദക്ഷിണമായി പള്ളിയിൽ പ്രവേശിച്ചു. പീഡാനുഭവ ചരിത്ര വായനകളും ഉണ്ടായിരുന്നു ഓശാനപ്പെരുന്നാൾ ശുശ്രൂഷകൾക്ക് ഫാ. ജോൺ ബ്രിട്ടോ മുഖ്യകാർമികത്വം വഹിച്ചു. Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register News Summary - Oshana festival celebrated
