ന്യൂഡൽഹി: ഭിന്നശേഷിക്കാരുടെ സൗകര്യം മുൻനിർത്തി രാജ്യത്ത് എല്ലായിടത്തും ക്യാബുകളിൽ (ഓൺലൈൻ ടാക്സി) വീൽചെയറും മറ്റ് സഹായ സാമഗ്രികളും കരുതണമെന്ന് സുപ്രീംകോടതി. പ്രത്യേകിച്ചും നഗരങ്ങളിൽ ക്യാബുകളുടെ ഉപയോഗം കൂടുതൽ ഉള്ളതിനാൽ ഭിന്നശേഷിക്കാർക്ക് അത് എളുപ്പത്തിൽ ഉപയോഗപ്പെടുത്താൻ കഴിയുന്നവിധത്തിലുള്ള സജ്ജീകരണങ്ങൾ വേണമെന്നാണ് പൊതുതാൽപര്യ ഹരജി പരിഗണിക്കവെ കോടതി അഭിപ്രായപ്പെട്ടത്. ജസ്റ്റിസുമാരായ വിക്രം നാഥും സന്ദീപ് മേത്തയും അടങ്ങുന്ന ബെഞ്ചാണ് ഹരജി പരിഗണിച്ചത്. നിലവിൽ ഇതു സംബന്ധിച്ച് നിയമങ്ങളും ചട്ടങ്ങളും ഉണ്ടെങ്കിലും നടപ്പിലാക്കാറില്ലെന്ന് ഹരജിക്കാരുടെ അഭിഭാഷകൻ ബോധിപ്പിച്ചു. ക്യാബുകൾ പൊതുഗതാഗതത്തിന്റെ ഭാഗമായി മാറിയതിനാൽ അവയുടെ ഡിസൈനിൽ മാറ്റം വരുത്തി ഈ സൗകര്യങ്ങൾ ഒരുക്കണമെന്നും അഭിഭാഷകൻ പറഞ്ഞു. ഭിന്നശേഷിക്കാർക്കായി പ്രത്യേകം സൗകര്യങ്ങൾ ഒരുക്കണമെന്ന കാര്യത്തിൽ ജസ്റ്റിസ് മേത്ത യോജിച്ചു. Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register

ഓൺലൈൻ ടാക്സികളിൽ വീൽചെയർ കരുതണമെന്ന് സുപ്രീംകോടതി
M
MadhyamamSource Link
about 2 months ago