കൊട്ടാരക്കര: വ്യാജ ഓൺലൈൻ ട്രേഡിങ് വഴി വൻ തുക ലാഭം വാഗ്ദാനംചെയ്ത് പുത്തൂർ സ്വദേശിയുടെ 1.83 കോടി രൂപ തട്ടിയെടുത്ത കേസിലെ മുഖ്യപ്രതി റാഞ്ചി ജംതാര സ്വദേശി ജിതേന്ദ്ര കുമാർ പപ്പു എന്നയാളെ കൊല്ലം റൂറൽ സൈബർ ക്രൈം ഇൻസ്പെക്ടർ വിനോദ്കുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം അറസ്റ്റ് ചെയ്തു. കൊല്ലം റൂറൽ ജില്ല പൊലീസ് മേധാവി ടി.കെ. വിഷ്ണു പ്രദീപിന്റെ നിർദേശപ്രകാരം റൂറൽ ജില്ല ഡി.സി. ആർ.ബി ഡിവൈ.എസ്.പി എം. പ്രസാദിന്റെ മേൽനോട്ടത്തിൽ നടത്തിയ അന്വേഷണത്തിൽ നഷ്ടപ്പെട്ട തുകയിൽ ലക്ഷങ്ങളോളം പ്രതിയുടെ പേരിലുള്ള റാഞ്ചി റാത്തു റോഡ് ഇൻഡ സൈൻഡ് ബാങ്ക് അക്കൗണ്ടിലേക്ക് വന്നതായും അത് മറ്റ് പല അക്കൗണ്ടുകളിലേക്കും ട്രാൻസ്ഫർ ചെയ്തുകൊടുത്തതായും കണ്ടെത്തി. ജാർഖണ്ഡിലെ റാഞ്ചി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഓൺലൈൻ തട്ടിപ്പു സംഘത്തിലെ പ്രധാന കണ്ണിയാണ് അറസ്റ്റിലായ ജിതേന്ദ്ര കുമാർ പപ്പു എന്ന് പൊലീസ് പറഞ്ഞു. ഇയാൾക്കെതിരെ വിവിധ സംസ്ഥാനങ്ങളിലും മലപ്പുറം ഉൾപ്പെടെ കേരളത്തിലെ വിവിധ ജില്ലകളിലും സമാന രീതിയിൽ തട്ടിപ്പുകൾ നടത്തിയതിന് കേസുകളുണ്ട്. ഈ കേസിൽ ഉൾപ്പെട്ട മറ്റ് കൂട്ടു പ്രതികളെ കുറിച്ചും വ്യക്തമായ സൂചന പൊലീസിന് ലഭിച്ചിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register
