ഓൺലൈൻ പണമിടപ്പാട് തട്ടിപ്പ് കേസ്: 
ഡി.സി.സി സെക്രട്ടറി കല്ലിക്കോടൻ രാഗേഷ് പിടിയ്‍ൽ

ഓൺലൈൻ പണമിടപ്പാട് തട്ടിപ്പ് കേസ്: ഡി.സി.സി സെക്രട്ടറി കല്ലിക്കോടൻ രാഗേഷ് പിടിയ്‍ൽ

M
MadhyamamSource Link
കണ്ണൂർ: ഓൺലൈൻ പണമിടപ്പാട് തട്ടിപ്പ് കേസിൽ ഡി.സി.സി സെക്രട്ടറി ഉൾപ്പെട് രണ്ടുപേർ തമിഴ്നാട് സൈബർ ക്രൈം പൊലീസ് പിടികൂടി. കണ്ണൂർ ലേബർ ബാങ്ക് വെൽഫെയർ കോഓപറേറ്റിവ് സൊസൈറ്റി പ്രസിഡന്റും ഡി.സി.സി സെക്രട്ടറിയുമായ കല്ലിക്കോടൻ രാഗേഷ്, സൊസൈറ്റി സെക്രട്ടറി കെ. ജിതേഷ് എന്നിവരാണ് പിടികൂടിയത്. തമിഴ്നാട് സ്വദേശികളായ ബാലമുരുകൻ (25) നൽകിയ പരാതിയിലാണ് നടപടി. 1.67 കോടിയുടെ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് സൊസൈറ്റിയുടെ അക്കൗണ്ടിലേക്ക് പണം എത്തിയതായും അന്വേഷണത്തിൽ കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിൽ കണ്മഊർ ടൗൺ പൊലീസും കേസെടുത്തിരുന്നു. കഴിഞ്ഞദിവസം കല്ലിക്കോടൻ രാഗേഷും ജിതേഷിനെയും പിടികൂടുകയായിരുന്നു. സൊസൈറ്റിയുടെ മുൻ പ്രസിഡന്‍റിന്റെ അക്കൗണ്ടിലേക്കാണ് തട്ടിപ്പ് പണം എത്തിയത്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പ് വെളയിൽ 1.67 കോടി ഡിസംബറിൽ 45,64,031 രൂപയും അക്കൗണ്ടിലേക്ക് എത്തിയതായി സ്ഥിരീകരിച്ചതിന്റെ ഭാഗമായി നടന്ന് അന്വേഷണത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കണ്ണൂർ ജില്ല ആശുപത്രിയിൽ വൈദ്യപരിശോധനക്ക് ശേഷം കണ്ണീർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതികളെ ട്രാൻസിറ്റ് വാറണ്ട് പ്രകാരം തമിഴ്നാട് പൊലീസിന് കൈമാറി.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഓൺലൈൻ പണമിടപ്പാട് തട്ടിപ്പ് കേസ്: ഡി.സി.സി സെക്രട്ടറി കല്… | Boolokam