ഓ​ൺ​ലൈ​ൻ ഗെ​യി​മു​ക​ൾ​ക്ക് 
നി​യ​ന്ത്ര​ണം: നി​യ​മം ഒ​ന്നു​മു​ത​ൽ

ഓ​ൺ​ലൈ​ൻ ഗെ​യി​മു​ക​ൾ​ക്ക് നി​യ​ന്ത്ര​ണം: നി​യ​മം ഒ​ന്നു​മു​ത​ൽ

ന്യൂ​ഡ​ൽ​ഹി: ഓൺലൈൻ ഗെയിമുകൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തുന്ന ചട്ടങ്ങൾ കേന്ദ്ര സർക്കാർ പുറത്തിറക്കി. കഴിഞ്ഞ വർഷം ആഗസ്റ്റിൽ പാർലമെന്റ് പാസാക്കിയ ഓൺലൈൻ ഗെയിമിങ് നിയന്ത്രണ നിയമം മേയ് ഒന്നിന് നിലവിൽവരുമെന്നും ഇലക്ട്രോണിക്സ്, ഐ.ടി മന്ത്രാലയം അറിയിച്ചു. പുതിയ നിയമപ്രകാരം പണം ഈടാക്കിയുള്ള ഓൺലൈൻ ഗെയിമുകൾ പൂർണമായി നിരോധിക്കും. ഇത്തരം ആപ്പുകളുടെ പരസ്യങ്ങൾക്കും വിലക്കുണ്ട്. ബാങ്കുകളും മറ്റു പേമെന്റ് ഗേറ്റ്‍വേകളും ഇത്തരം ആപ്പുകളിൽനിന്നുള്ള ഇടപാടുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തണം. അതേസമയം, ഇ-സ്​പോർട്സുകളും വിനോദ-വിദ്യാഭ്യാസ ആവശ്യങ്ങൾക്കുള്ള ഗെയിമുകളും പ്രോത്സാഹിപ്പിക്കാനും നിയമം വ്യവസ്ഥ ചെയ്യുന്നു. ഓൺലൈൻ ഗെയിമുകളെ നിയന്ത്രിക്കുന്നതിനും നിരീക്ഷിക്കുന്നതിനും ഓൺലൈൻ ഗെയിമിങ് അതോറിറ്റിക്ക് രൂപം നൽകും. ഇലക്ട്രോണിക്സ്, ഐ.ടി മന്ത്രാലയത്തിലെ അഡീഷനൽ സെക്രട്ടറി ആയിരിക്കും അധ്യക്ഷൻ. മേയ് ഒന്നുമുതൽ അതോറിറ്റി ​പ്രവർത്തനമാരംഭിക്കും. പണമീടാക്കാത്ത വിനോദ ഗെയിമിങ് ആപ്പുകൾക്ക് അതോറിറ്റിയിൽ രജിസ്റ്റർ ചെയ്യാതെ പ്രവർത്തിക്കാം.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഓ​ൺ​ലൈ​ൻ ഗെ​യി​മു​ക​ൾ​ക്ക് നി​യ​ന്ത്ര​ണം: നി​യ​മം ഒ​ന്നു​… | Boolokam