പട്ടാമ്പി: അന്തർ സംസ്ഥാന തൊഴിലാളികളുടെ ക്യാമ്പിൽ എക്സൈസ് നടത്തിയ പരിശോധയിൽ കഞ്ചാവും പുകയില ഉൽപന്നങ്ങളും പിടികൂടി. പട്ടാമ്പിയിലെ വിവിധ ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ 40 കിലോയോളം നിരോധിത പുകയില ഉൽപന്നങ്ങളും 579 ഗ്രാം കഞ്ചാവുമാണ് പിടികൂടിയത്. കഞ്ചാവ് കൈവശം വെച്ച് കടത്തിയ കുറ്റത്തിന് പട്ടാമ്പി നിള ആശുപത്രിക്ക് സമീപം താമസിക്കുന്ന പശ്ചിമ ബംഗാൾ സ്വദേശികളായ സുബ്രത്ത് (35), കരീം സേഖ് (39) എന്നിവരെ അറസ്റ്റ് ചെയ്തു. എക്സൈസ് ഇൻസ്പെക്ടർ അനീഷ് മോഹന്റെ നേതൃത്വത്തിലാണ് റെയ്ഡ് നടത്തിയത്. Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register

കഞ്ചാവും പുകയില ഉൽപന്നങ്ങളും പിടികൂടി; രണ്ട് പശ്ചിമ ബംഗാൾ സ്വദേശികൾ പിടിയിൽ
M
MadhyamamSource Link
about 1 month ago