വെള്ളറട: ഒരു വര്‍ഷം മുമ്പ് നടന്ന കഞ്ചാവ് മാഫിയയുടെ ആക്രമണ കുടിപ്പകയുടെ പേരില്‍ വീണ്ടും ആക്രമണവും ബൈക്ക് കത്തിക്കലും വീടുകയറി ആക്രമണവും. ഇക്കഴിഞ്ഞ ദുഃഖ വെള്ളിയാഴ്ചയാണ് അമ്പൂരി തട്ടാംമുക്ക് മുള്ളന്‍കുഴി വീട്ടില്‍ സജി ജോസഫി(59)നെ കഞ്ചാവ് മാഫിയ സംഘം കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കുകയും ആക്രമിക്കുകയും ചെയ്യ്തത്. കെ.എല്‍ 20 എഫ് 8259 നമ്പര്‍ കാര്‍ കൊണ്ടാണ് സജി ജോസഫ് സഞ്ചരിച്ചിരുന്ന ബൈക്കിനെ ഇടിച്ചുതെറിപ്പിച്ച് ആക്രമിക്കാന്‍ ശ്രമിച്ചത്. ദുഃഖവെള്ളി ദിവസം വൈകുന്നേരം അക്രമിയുടെ പിതാവ് മുരളീധരനോട് തട്ടാംമുക്ക് ജംഗ്ഷനില്‍ മകന്‍ കാറ് കൊണ്ട് അപായപ്പെടുത്താന്‍ ശ്രമിച്ചെന്നും ഗുണദോഷിക്കണമെന്നും സജി ജോസഫ് പറഞ്ഞു. പഴയകേസില്‍ നിന്ന് പിന്‍വാങ്ങിയില്ലങ്കില്‍ വീണ്ടും ആക്രമണം ഉണ്ടാകുമെന്ന് പറഞ്ഞ് മുരളീധരന്‍ സജി ജോസഫിനെ തട്ടാംമുക്ക് ജങ്ഷനിൽ ക്രൂരമായി ആക്രമിച്ചു. മര്‍ദനമേറ്റ സജി ജോസഫ് നെയ്യാര്‍ ഡാം പോലീസ് സ്‌റ്റേഷനില്‍ എത്തി പരാതി സുഹൃത്തുമായി ബൈക്കില്‍ മടങ്ങി വരവേ ഞവരക്കാട് എന്ന സ്ഥലത്ത് വെച്ച് എട്ടംഗ സംഘം സജി ജോസഫിനെ തടഞ്ഞ് നിർത്തി ക്രൂരമായി ആക്രമിക്കുകയായിരുന്നു. പരിക്കേറ്റ സജി ജോസഫും അനുജന്‍ ജോബിന്‍ ജോസഫും വെള്ളറടയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് കഞ്ചാവ് മാഫിയയെ പിടികൂടാനുള്ള ശ്രമത്തിലാണ്.

കഞ്ചാവ് മാഫിയയുടെ കുടിപ്പക; വീട് അടിച്ചുതകര്‍ത്തു
M
MadhyamamSource Link
about 1 month ago