കുവൈത്ത് സിറ്റി: കടബാധ്യതയുള്ള പൗരന്മാരുടെ കടങ്ങൾ തീർക്കുന്നതിനായി കുവൈത്തില്‍ നീതിന്യായ മന്ത്രാലയം ആരംഭിച്ച കാമ്പയിനിൽ വലിയ പ്രതികരണം. ഇതുവരെ ഒരു കോടി പതിനാല് ലക്ഷം കുവൈത്ത് ദീനാർ ശേഖരിച്ചതായി മന്ത്രാലയം അറിയിച്ചു. ശേഖരിച്ച തുക ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് എക്സിക്യൂഷൻ വഴി നേരിട്ട് കടം തീർപ്പാക്കാൻ ഉപയോഗിക്കും. അംഗീകൃത നടപടിക്രമങ്ങൾ പാലിച്ചുകൊണ്ട് തുക യഥാർത്ഥ അർഹർക്കൾക്ക് ലഭ്യമാക്കുമെന്നും അധികൃതർ വ്യക്തമാക്കി. Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register

കടങ്ങൾ തീർക്കൽ; നീതിന്യായ മന്ത്രാലയം കാമ്പയിനിൽ വലിയ പ്രതികരണം
M
MadhyamamSource Link
about 2 months ago