മസ്കത്ത്: കനത്ത മഴയെ തുടർന്ന് മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി ആമിറാത്ത് പർവതപാത താൽക്കാലികമായി അടച്ചതായി റോയല്‍ ഒമാന്‍ പോലീസ് അറിയിച്ചു. യാത്രക്കാര്‍ സുരക്ഷാ മുന്‍കരുതലുകള്‍ പാലിക്കണമെന്നും യാത്രക്കായി മറ്റു റോഡുകൾ ഉപയോഗപ്പെടുത്തണമെന്നും ആർ.ഒ.പി അറിയിച്ചു. മസ്കത്തിൽ ശനിയാഴ്ച വൈകീട്ട് ഇടിമിന്നലിന്റെ അകമ്പടിയിൽ കനത്ത മഴയാണ് ലഭിച്ചത്. മുസന്ദം, ബുറൈമി, വടക്കൻ ബാത്തിന, ദാഹിറ, ബുറൈമി, ദാഹിറ, ദാഖിലിയ്യ, വടക്കൻ ബാത്തിന, തെക്കൻ ബാത്തിന ഗവർണറേറ്റുകളിലും ശക്തമായ മഴ മുന്നറിയിപ്പുണ്ട്. താഴ്ന്ന പ്രദേശങ്ങളിലും വാദികളിലും താമസിക്കുന്നവർ പ്രത്യേക ജാഗ്രത പാലിക്കണമെന്നും സാഹചര്യം മാറുന്നതിനനുസരിച്ച് ഔദ്യോഗിക അറിയിപ്പുകൾ പിന്തുടരണമെന്നും അധികൃതർ നിർദേശിച്ചു.
