മസ്‌കത്ത്: കനത്ത മഴയും കാലാവസ്ഥ മുന്നറിയിപ്പും തുടരുന്ന സാഹചര്യത്തിൽ ഒമാനിൽ സർക്കാർ-സ്വകാര്യ മേഖലകളിലെ ജീവനക്കാർക്ക് ബുധനാഴ്ചയും വർക്ക് ഫ്രം ഹോം സംവിധാനം തുടരാമെന്ന് തൊഴിൽ മന്ത്രാലയം അറിയിച്ചു. അടിയന്തര സാഹചര്യങ്ങൾ നേരിടുന്നതിനുള്ള ദേശീയ കമ്മിറ്റിയുടെ മുന്നറിയിപ്പുകളുടെ അടിസ്ഥാനത്തിലാണ് തീരുമാനം. മസ്കത്തിന് പുറമെ, വടക്കൻ ബാത്തിന, തെക്കൻ ബാത്തിന, മുസന്ദം, ബുറൈമി, ദാഹിറ, ദാഖിലിയ്യ, വടക്കൻ ശർഖിയ്യ എന്നീ എട്ട് ഗവർണറേറ്റുകളിലാണ് തീരുമാനം ബാധകമാകുന്നത്. കനത്ത മഴ തുടരുന്നതിനാൽ വെള്ളപ്പൊക്ക സാധ്യതയും യാത്ര അപകടസാധ്യതയും നിലനിൽക്കുന്ന സാഹചര്യത്തിൽ പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുകയണ് ഈ നടപടിയുടെ ലക്ഷ്യമെന്ന് അധികൃതർ അറിയിച്ചു.

കനത്ത മഴ: മസ്കത്തടക്കം എട്ടു ഗവർണറേറ്റുകളിൽ വർക്ക് ഫ്രം ഹോം ബുധനാഴ്ചയും തുടരാം
M
MadhyamamSource Link
about 2 months ago