മലപ്പുറം: വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും പുതിയ അറിവുകളും കരിയർ ദിശാബോധവും നൽകാൻ കേരളത്തിലെ ഏറ്റവും വലിയ വിദ്യാഭ്യാസ-കരിയർ ഫെസ്റ്റിവലായ ‘മാധ്യമം’ എജുകഫെക്ക് ചൊവ്വാഴ്ച മലപ്പുറത്ത് തുടക്കം. മലപ്പുറം റോസ് ലോഞ്ചിൽ രണ്ട് ദിവസങ്ങളിലായി നടക്കുന്ന മേളയിൽ വിദ്യാർഥികളുടെ ഭാവിയൊരുക്കുന്ന വൈവിധ്യമാർന്ന സെഷനുകളും പ്രദർശനങ്ങളും അരങ്ങേറും. ചൊവ്വാഴ്ച രാവിലെ 9.30ന് എക്സിബിഷൻ സ്റ്റാളുകളുടെയും മേളയുടെയും ഉദ്ഘാടനത്തോടെ പരിപാടികൾക്ക് തുടക്കമാകും. അലീഗഢ് മുസ്ലിം യൂനിവേഴ്സിറ്റി മലപ്പുറം സെന്റർ ഡയറക്ടർ പ്രഫ. എം. ഷാഹുൽ ഹമീദ് മേള ഉദ്ഘാടനം ചെയ്യും. മലപ്പുറം ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.പി. സ്മിജി എക്സിബിഷൻ സ്റ്റാളുകളുടെ ഉദ്ഘാടനം നിർവഹിക്കും. വൈവിധ്യമാർന്ന സെഷനുകൾ പ്രശസ്ത മെന്റലിസ്റ്റ് ഫാസിൽ ബഷീർ അവതരിപ്പിക്കുന്ന വിസ്മയ പ്രകടനം, ഗിന്നസ് ജേതാവ് ആർ. അജി നയിക്കുന്ന സെഷൻ എന്നിവ മേളയുടെ മാറ്റുകൂട്ടും. ഉപരിപഠന സാധ്യതകൾ മനസ്സിലാക്കാനും അഭിരുചിക്കനുസരിച്ചുള്ള മികച്ച കോഴ്സുകൾ തെരഞ്ഞെടുക്കാനും വിദ്യാർഥികളെ സഹായിക്കുന്നതിനായി സിജി ഒരുക്കുന്ന കരിയർ കൗൺസലിങ്ങും എജുകഫെയിൽ നടക്കും. ഐക്യു ടെസ്റ്റ്, ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ്, സൈക്കോളജിക്കൽ കൗൺസലിങ്ങ് എന്നിവ സൗജന്യമാണ്. ‘ഫ്യൂച്ചർ’ സംഘടിപ്പിക്കുന്ന ‘ബസ്സ് ദി ബ്രെയിൻ’ ക്വിസ് മത്സരവും ഫ്യൂച്ചറിന്റെ അക്കാദമിക് വിദഗ്ധരായ ലിനീഷ് കൊടിയാട്ട്, റിജു ശങ്കർ, ഫമീൽ മുഹമ്മദ് എന്നിവർ പങ്കെടുക്കുന്ന ‘മീറ്റ് ദി മാസ്റ്റേഴ്സ്’ പാനൽ ചർച്ചയുമുണ്ടാകും. വിദേശപഠനം ലക്ഷ്യമിടുന്ന വിദ്യാർഥികൾക്കായി, മലേഷ്യൻ സർക്കാറിന്റെ വിദ്യാഭ്യാസ വകുപ്പുമായി നേരിട്ട് ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഔദ്യോഗിക വിദ്യാർഥി വിസ ഏജൻസിയായ ഇ.എം.ജി.എസും എജുകഫെയിൽ പങ്കാളികളാകും. ഇന്ത്യയിലെയും വിദേശത്തെയും പ്രമുഖ യൂനിവേഴ്സിറ്റികളുടെ സ്റ്റാളുകളും സ്കോളർഷിപ്പ് വിവരങ്ങളും എജുകഫെയിലുണ്ടാകും. പ്രവേശനം തികച്ചും സൗജന്യമാണ്. മുൻകൂട്ടി രജിസ്റ്റർ ചെയ്യാത്തവർക്ക് വേദിയിൽ നേരിട്ടെത്തി സ്പോട്ട് രജിസ്ട്രേഷനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. ക്യു.ആർ കോഡ് സ്കാൻ ചെയ്തോ www.myeducafe.com വെബ്സൈറ്റ് വഴിയോ വിദ്യാർഥികൾക്കും അധ്യാപകർക്കും രക്ഷിതാക്കൾക്കും എജുകഫെയിൽ രജിസ്റ്റർ ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക് വാട്സാപ്പ് നമ്പർ: 96450 07116. വഴികാട്ടാൻ വിദഗ്ധർ മുൻ ഡി.ജി.പി ഡോ. അലക്സാണ്ടർ ജേക്കബ്, ബ്രാൻഡ് സ്വാമി, നിമ സുലൈമാൻ, ടി. മുജീബ്, ഹാമിദലി വാഴക്കാട്, ഡോ. റാഷിദ് ഗസ്സാലി, ലുബ്ന നുഫൈൽ, ജിയാസ് ജമാൽ, ബ്രിഡ്ജ്-ഓൺ സി.ഇ.ഒ ജാബിർ ഇസ്മായിൽ എന്നിവർ വിവിധ സെഷനുകൾ നയിക്കും. വിദ്യാർഥികളുടെ മാനസികാരോഗ്യത്തിനും പേരന്റിങ്ങിനും ഊന്നൽ നൽകി പ്രമുഖ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ആർദ്ര മോഹൻ നയിക്കുന്ന പ്രത്യേക സെഷനുണ്ടാവും. തുടർന്ന് നടക്കുന്ന ചോദ്യോത്തര വേളയിൽ സദസ്സുമായി സംവദിക്കാൻ പ്രശസ്ത നടി അശ്വതി ശ്രീകാന്ത് വേദിയിലെത്തും.

കരിയർ സ്വപ്നങ്ങൾക്ക് ചിറകേകാൻ ‘മാധ്യമം’ എജുകഫെ; അറിവിന്റെ മഹാമേളക്ക് ഇന്ന് മലപ്പുറത്ത് തുടക്കം
M
MadhyamamSource Link
19 days ago