Posted On date_range 20 March 2026 12:59 PM IST Updated On date_range 20 March 2026 5:26 PM IST കരുണയുടെയും കരുതലിന്‍റെയും ആഘോഷം text_fields bookmark_border ആചാരത്തിനും അനുഷ്ഠാനത്തിനുമപ്പുറം മാനവികവും സാംസ്‌കാരികവുമായ ഒരു തലം കൂടി റമദാനിനുണ്ട്. പരസ്പര സ്നേഹത്തിലും മത സൗഹാർദത്തിലുമായി റമദാനിനെ വരവേറ്റവർ ആഘോഷത്തിലും സൗഹൃദം പങ്കിടലിലുമായി പെരുന്നാളിനേയും സ്വീകരിക്കും. ചേർത്തു പിടിക്കലിന്‍റെയും പങ്കുവെക്കലിന്‍റെയും മഹത്തായ സന്ദേശം കൂടി ഈ മാസത്തിനുണ്ട്. ചുറ്റിലും അസ്വസ്ഥതകൾ നിറയുന്ന ഈ കാലഘട്ടത്തിൽ, സമാധാനവും സുരക്ഷിതത്വവും നിറഞ്ഞ ഒരു അന്തരീക്ഷത്തിൽ ഈ ആഘോഷം പങ്കിടാൻ കഴിയുന്നത് വലിയൊരു അനുഗ്രഹമാണ്. നമ്മെ ചേർത്തുനിർത്തുന്ന ഈ നാടിനോടും ഇവിടുത്തെ ഭരണാധികാരികളോടുമുള്ള നന്ദി ഈ വേളയിൽ പ്രസക്തമാകുന്നു. ചേർന്നു നിൽക്കേണ്ടതിന്‍റെയും ചേർത്തുനിർത്തേണ്ടതിന്‍റെയും ഒരു പാഠം കൂടി ഈ സാഹചര്യം നമ്മെ ബോധ്യപ്പെടുത്തുന്നുണ്ട്. അതുകൊണ്ടുതന്നെ ഈ വർഷത്തെ പെരുന്നാൾ വെറുമൊരു ആഘോഷമല്ല, മറിച്ച് കരുണയുടെയും കരുതലിന്‍റെയും വലിയൊരു തിരിച്ചറിവ് കൂടിയാണ്. ഏവർക്കും എന്‍റെയും ആർ.പി ഗ്രൂപ് ഓഫ് കമ്പനീസിന്‍റെയും ഹൃദയം നിറഞ്ഞ ഈദ് ആശംസകൾ. Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register News Summary - ramadan
