കോട്ടക്കൽ: വരയും വർണങ്ങളും വിസ്മയങ്ങളും താളമേളങ്ങളുമായി കാലിക്കറ്റ് യൂനിവേഴ്സിറ്റി ഇന്റർസോൺ കലോത്സവത്തിന് ആയുർവേദനഗരമായ കോട്ടക്കലിൽ തുടക്കം. അഞ്ച് രാപകലുകളിലായി കോട്ടക്കൽ ഫാറൂഖ് ആർട്സ് ആൻഡ് സയൻസ് കോളജിലാണ് കലയഴക് അരങ്ങേറുന്നത്. തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ അഞ്ച് ജില്ലകളിൽനിന്നും 5,936 കലാപ്രതിഭകളാണ് കലോത്സവത്തിൽ മാറ്റുരക്കുന്നത്. അഞ്ച് വേദികളിലായി 106 ഇനങ്ങളിലാണ് മത്സരം. ആദ്യ ദിനമായ വ്യാഴാഴ്ച ചിത്രരചന, കാർട്ടൂൺ, ജലഛായം, എംബ്രോയിഡറി, പഞ്ചവാദ്യം, മദ്ദളം തുടങ്ങി ഓഫ് സ്റ്റേജ്, ഓൺ സ്റ്റേജ് മത്സരങ്ങൾ പൂർത്തിയായി. രണ്ടാം ദിനമായ വെള്ളിയാഴ്ച 19 ഇനങ്ങളിലായാണ് മത്സരം. കലോത്സവത്തിന്റെ ഉദ്ഘാടനം പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി എം.എൽ.എ നിർവഹിച്ചു.

കലക്കൻ കലൈക്കോട്ട; കാലിക്കറ്റ് സർവകലാശാല ഇന്റർസോൺ കലോത്സവത്തിന് കോട്ടക്കലിൽ തുടക്കം
M
MadhyamamSource Link
23 days ago