കലൂരില്‍ നടിക്ക് നേരെ അതിക്രമം; യുവാവ് അറസ്റ്റിൽ

കലൂരില്‍ നടിക്ക് നേരെ അതിക്രമം; യുവാവ് അറസ്റ്റിൽ

M
MadhyamamSource Link
കൊച്ചി: കലൂരില്‍ നടിക്ക് നേരെ അതിക്രമം നടത്തിയയാൾ അറസ്റ്റിൽ. കൊച്ചി കതൃക്കടവ് സ്വദേശി വിപിന്‍ റോയിയാണ് അറസ്റ്റിലായത്. വ്യാഴാഴ്ച വൈകിട്ട് കലൂരിൽ നടക്കാൻ ഇറങ്ങിയപ്പോഴാണ് നടിക്ക് നേരെ അതിക്രമം ഉണ്ടായത്. എം.ബി.എക്കാരനായ പ്രതി ഐ.ടി സ്ഥാപനത്തിന്റെ മാനേജരാണെന്ന് പൊലീസ് അറിയിച്ചു. അനുവാദമില്ലാതെ ദേഹത്ത് സ്പർശിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു എന്നതാണ് നടിയുടെ പരാതി. പാലാരിവട്ടം പൊലീസ് സ്റ്റേഷനിലാണ് പരാതി നൽകിയത്. നടിയുടെ ഇൻസ്റ്റഗ്രാം പോസ്റ്റിൽ നിന്ന് ലൊക്കേഷൻ മനസിലാക്കിയാണ് പ്രതി എത്തിയത്. വിപിനിന് നടിയോട് പ്രണയമുണ്ടായിരുന്നു എന്നാണ് റിപ്പോർട്ട്. കഴിഞ്ഞ കുറച്ച് നാളുകളായി ഇയാള്‍ നടിയെ ശല്യം ചെയ്യുന്നുണ്ടായിരുന്നു. വീട്ടിൽ നിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. സ്ത്രീത്വത്തെ അപമാനിക്കുക, സ്ത്രീകളോട് അതിക്രമം നടത്തുക എന്നീ കുറ്റങ്ങൾ ചുമത്തിയാണ് അറസ്റ്റ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

കലൂരില്‍ നടിക്ക് നേരെ അതിക്രമം; യുവാവ് അറസ്റ്റിൽ — Madhyama… | Boolokam