കോട്ടയം: റോഡിൽ കളഞ്ഞുകിട്ടിയ പണം അടങ്ങിയ പഴ്സ് ഉടമക്ക് തിരികെ നൽകി നാല് കുട്ടികൾ.നാട്ടകം ചെട്ടിക്കുന്ന് സ്വദേശി കെ.ജി. ജോയുടെ മക്കളായ നെവിൻ ജോ അഗസ്റ്റിൻ, ഏബൻ ജോ അഗസ്റ്റിൻ, അവധിക്ക് ഇവരുടെ വീട്ടിലെത്തിയ സഹോദരിയുടെ മക്കളായ ആരാധ്യ മിജേഷ്, കാശി സുരേഷ് എന്നിവർക്കാണ് 8,500 രൂപയടങ്ങിയ അടങ്ങിയ പഴ്സ് റോഡരികിൽനിന്ന് കിട്ടിയത്. സാധനം വാങ്ങാൻ കടയിൽ പോകുകയായിരുന്നു നാലുപേരും. വീട്ടുകാരുടെ നേതൃത്വത്തിൽ പഴ്സ് പരിശോധിച്ചെങ്കിലും ഉടമയെ തിരിച്ചറിയാൻ സാധിക്കുന്ന രേഖകൾ ഉണ്ടായിരുന്നില്ല. ഇതോടെ വീട്ടുകാരുടെ നേതൃത്വത്തിൽ കുട്ടികളുമായി ചിങ്ങവനം പൊലീസ് സ്റ്റേഷനിലെത്തി വിവരം അറിയിച്ചു.പൊലീസ് പരിശോധനയിൽ കഴിഞ്ഞദിവസം പഴ്സ് നഷ്ടപ്പെട്ട പരാതി ശ്രദ്ധയിൽപെട്ടു. കോട്ടയം പാക്കിൽ സ്വദേശി ഷികിൽ ഷിജുവിന്റെ പഴ്സ് ആണ് നഷ്ടമായത്.തുടർന്ന് ഇവർ സ്റ്റേഷനിൽ എത്തി പൊലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ പഴ്സ് ഏറ്റുവാങ്ങി.
