കഴക്കൂട്ടം: കസ്റ്റംസ് ഓഫിസറെന്ന് വിശ്വസിപ്പിച്ച് കുറഞ്ഞ വിലയ്ക്ക് സ്വർണം ലേലം പിടിച്ച് നൽകാമെന്ന് വാഗ്ദാനം നൽകി യുവാവിൽനിന്ന് 13 ലക്ഷത്തോളം രൂപ തട്ടിയെടുത്ത യുവതി പിടിയിൽ. തോന്നയ്ക്കൽ സൗപർണിക ഫ്ലാറ്റിൽ വാടകയ്ക്ക് താമസിക്കുന്ന ദീപ കുമാരിയെയാണ് (41) കഴക്കൂട്ടം പൊലീസ് പിടികൂടിയത്. തിരുവനന്തപുരം വിമാനത്താവളത്തിൽ കസ്റ്റംസ് ഓഫിസറാണെന്ന് പരിചയപ്പെടുത്തിയാണ് ഇവർ തട്ടിപ്പ് നടത്തിയത്. ഓഫിസിൽ പിടിച്ചെടുക്കുന്ന സ്വർണം ലേലത്തിൽ പിടിച്ച് 25 പവൻ സ്വർണം നൽകാം എന്നായിരുന്നു വാഗ്ദാനം. ഇത് വിശ്വസിച്ച കഴക്കൂട്ടം വടക്കുംഭാഗം സ്വദേശിയിൽ നിന്ന് 2025 സെപ്റ്റംബർ മാസത്തിൽ മൂന്ന് തവണകളായാണ് 13.50 ലക്ഷം രൂപ ഇവർ കൈക്കലാക്കിയത്. പണം വാങ്ങിയ ശേഷം യുവതി സ്ഥലത്തുനിന്ന് മുങ്ങുകയായിരുന്നു. യുവാവ് കഴക്കൂട്ടം പൊലീസിൽ പരാതി നൽകിയതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register

കസ്റ്റംസ് ഓഫിസറെന്ന് വിശ്വസിപ്പിച്ച് ലക്ഷങ്ങൾ തട്ടിയ യുവതി അറസ്റ്റിൽ
M
MadhyamamSource Link
about 2 months ago