കായംകുളം പ്രവാസി അസോസിയേഷൻ (കൃപ) ഇഫ്താർ സംഗമം

കായംകുളം പ്രവാസി അസോസിയേഷൻ (കൃപ) ഇഫ്താർ സംഗമം

M
MadhyamamSource Link
റിയാദ്: കായംകുളം റിയാദ് പ്രവാസി അസോസിയേഷൻ (കൃപ) വിപുലമായ രീതിയിൽ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. സലിം സഖാഫി ചടങ്ങിൽ റമദാൻ സന്ദേശം നൽകി. പ്രോഗ്രാം കോഓഡിനേറ്റർ ഷബീർ വരിക്കപ്പള്ളി ആമുഖ പ്രഭാഷണം നടത്തി. അസോസിയേഷൻ പ്രസിഡന്റ് ഇസ്ഹാഖ് ലവ്ഷോർ അധ്യക്ഷതവഹിച്ച ചടങ്ങിൽ ചെയർമാൻ ഷൈജു നമ്പലശേരി സംഗമം ഉദ്ഘാടനം ചെയ്​തു. പ്രെഡിൻ അലക്സ് (ഫോർക്ക), രഘുനാഥ് പറശ്ശിനിക്കടവ് (ഒ.ഐ.സി.സി), മാധ്യമപ്രവർത്തകൻ നജിം കൊച്ചുകലുങ്ക്, ഷാജഹാൻ മജീദ് (ന്യൂ ഏജ്), സിയാദ് കായംകുളം (കെ.എം.സി.സി), നിബു വർഗീസ് (റിഫ), അബ്​ദുല്ല വല്ലാഞ്ചിറ, സജീവ് കായംകുളം എന്നിവരും കൃപ ഭാരവാഹികളായ പി.കെ. ഷാജി, സൈഫ് കൂട്ടുങ്കൽ, രഞ്ജിത്ത്, കെ.ജെ. അബ്​ദുൽ റഷീദ് എന്നിവർ സംസാരിച്ചു. ഇഫ്താർ സംഗമത്തിന് ദേവദാസ് ഈരിക്കൽ, സൈഫ് കായംകുളം, കബീർ മജീദ്, അഷറഫ് തകഴി, അനി ശംസുദ്ദീൻ, മിദ്‌ലാജ്, അൽതാഫ്, വിജയകുമാർ, നിറാഷ്, റഷീദ് ചേരാവള്ളി, ഷംസ് വടക്കേതലക്കൽ, സുനീർ, താജ് ഷറഫ്, സിയാദ് ജനത, അൻസാരി താസ, വിനീഷ്, സീന ഷാജി, മൃദുല വിനീഷ്, നിഖില സമീർ, സുധീനാ അഷറഫ്, സുരേഷ് എന്നിവർ നേതൃത്വം നൽകി. ജനറൽ സെക്രട്ടറി ഷിബു ഉസ്മാൻ സ്വാഗതവും ട്രഷറർ സലിം തുണ്ടത്തിൽ നന്ദിയും പറഞ്ഞു.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

കായംകുളം പ്രവാസി അസോസിയേഷൻ (കൃപ) ഇഫ്താർ സംഗമം — Madhyamam |… | Boolokam