മംഗളൂരു :പുത്തൂർ താലൂക്കിൽ ഉപ്പിനങ്ങാടി പൊലീസ് സ്റ്റേഷൻ പരിധിയിലെ ഷിരാദി ചുരത്തിന് സമീപം കെഎസ്ആർടിസി ബസും കാറും കൂട്ടിമുട്ടി മൂന്ന് പേർ മരിച്ചു. കാറിലുണ്ടായിരുന്ന കെ.ചന്ദ്രശേഖർ (57), സി.ജനാർദൻ ഗൗഡ (58), എം.ശ്രീധർ ഗൗഡ (61) എന്നിവരാണ് മരിച്ചത്. ഹാസനിൽ നിന്ന് മംഗളൂരുവിലേക്ക് വരികയായിരുന്ന കാർ ധർമ്മസ്ഥലയിൽ നിന്ന് തിരുപ്പതിയിലേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസിൽ ഇടിച്ചാണ് അപകടമെന്ന് പൊലീസ് പറഞ്ഞു.കാർ യാത്രികൻ ഉജിരെ സ്വദേശി ജി.സുരേഷിനെ(58) ഗുരുതര പരിക്കുകളോടെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉപ്പിനങ്ങാടി പൊലീസ് കേസെടുത്തു. Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register

കാറും ബസും കൂട്ടിമുട്ടി മൂന്നുപേർ മരിച്ചു
M
MadhyamamSource Link
about 2 months ago