കാഴ്ചയില്ലാത്തവരുടെ ഫുട്ബോൾ; അകകണ്ണിന്‍റെ തെളിച്ചവുമായി സുജിത് ജപ്പാനിലേക്ക്

കാഴ്ചയില്ലാത്തവരുടെ ഫുട്ബോൾ; അകകണ്ണിന്‍റെ തെളിച്ചവുമായി സുജിത് ജപ്പാനിലേക്ക്

M
MadhyamamSource Link
Posted On date_range 24 March 2026 1:00 PM IST Updated On date_range 24 March 2026 1:00 PM IST കാഴ്ചയില്ലാത്തവരുടെ ഫുട്ബോൾ; അകകണ്ണിന്‍റെ തെളിച്ചവുമായി സുജിത് ജപ്പാനിലേക്ക് text_fields bookmark_border camera_alt സു​ജി​ത്ത് അരൂർ: അകകണ്ണിന്‍റെ തെളിച്ചവുമായി അരൂരുകാരൻ പി.എസ്. സുജിത്ത് ജപ്പാനിൽ ഇന്ത്യയുടെ വല കാക്കും. ജപ്പാനിലെ ഒസാകയിൽ ഏപ്രിൽ 17 മുതൽ 27 വരെ നടക്കുന്ന ഏഷ്യൻ ബ്ലൈൻഡ് ഫുട്ബോൾ ചാമ്പ്യൻഷിപ്പിലാണ് ഇന്ത്യൻ നാഷനൽ ബ്ലൈൻഡ് ഫുട്ബോൾ ടീമിൽ ഗോൾകീപ്പറായി സുജിത്തും ഉൾപ്പെട്ടത്. കഴിഞ്ഞ 12 വർഷമായി ബ്ലൈൻഡ് ഫുട്ബോളിൽ സജീവമായി പങ്കെടുത്ത് ദേശീയ തലത്തിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്നതാണ് ദേശീയ ടീമിൽ ഇടം ലഭിക്കാൻ കാരണമായത്. ടീമിന്‍റെ ഫസ്റ്റ് ചോയ്സ് ഗോൾകീപ്പറാണ്. ഏഷ്യൻ ചാമ്പ്യൻഷിപ്പിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത് കായികജീവിതത്തിലെ പ്രധാന നേട്ടമാണെന്ന് സുജിത്ത് പറഞ്ഞു. ടീമിലെ ഏക മലയാളിയായി ഇടംപിടിച്ചതിൽ നാടും സന്തോഷത്തിലാണ്. ഇത്തവണത്തെ ചാമ്പ്യൻഷിപ്പ് ഏഷ്യൻ പാരാ ഗെയിംസിലേക്കുള്ള പ്രധാന വഴിയായതിനാൽ, സുജിത്തിന്‍റെ കായിക ജീവിതത്തിലെ നിർണായക ഘട്ടമായാണ് വിലയിരുത്തപ്പെടുന്നത്. നിലവിൽ മധ്യപ്രദേശിൽ പരിശീലനത്തിലാണ്. ജപ്പാനിലേക്ക് പോകുന്നതിന് മുമ്പായി ഏപ്രിൽ ആദ്യവാരം കേരളത്തിൽ എത്തും. അരൂർ കാട്ടാമ്പള്ളി ശശിയുടെ മൂന്നു മക്കളിൽ ഇളയവനാണ് സുജിത്ത്. Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register News Summary -  Football for the blind; Sujith heads to Japan

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

കാഴ്ചയില്ലാത്തവരുടെ ഫുട്ബോൾ; അകകണ്ണിന്‍റെ തെളിച്ചവുമായി സുജ… | Boolokam