യാംബു: വർഷങ്ങളോളം യാംബുവിലെ ആരോഗ്യമേഖലയിൽ സേവനമനുഷ്ഠിച്ച കാസർകോട് സ്വദേശി നാട്ടിൽ നിര്യാതനായി. പട്ട ബംബ്രാണയിലെ പട്ട വീട്ടിൽ മൂസ (52) ആണ് തിങ്കളാഴ്ച മരിച്ചത്. ദീർഘകാലം യാംബു സഫ ആശുപത്രിയിലെ ജീവനക്കാരനായിരുന്ന അദ്ദേഹം, എട്ട് വർഷത്തോളം അവിടെ സേവനമനുഷ്ഠിച്ച ശേഷം ഏതാനും വർഷങ്ങൾക്ക് മുമ്പാണ് പ്രവാസം മതിയാക്കി നാട്ടിലേക്ക് മടങ്ങിയത്. പിതാവ്: പരേതനായ പട്ട അബ്ബാസ്, മാതാവ്: പരേതയായ മറിയമ്മ. ഭാര്യ: ഫാത്തിമ സുഹ്‌റ. മകൾ: മറിയം സൈദ. സഹോദരങ്ങൾ: ഫസൽ (യാംബു), ഫാത്തിമ, ആഇഷ, ഹഫ്‌സ, നഫീസ, സൗദ.

കാസർകോട് സ്വദേശിയായ മുൻ യാംബു പ്രവാസി നിര്യാതനായി
M
MadhyamamSource Link
19 days ago