കാൽ ലക്ഷം കോടി കവിഞ്ഞ് ഇന്ത്യയുടെ ഔഷധ കയറ്റുമതി

കാൽ ലക്ഷം കോടി കവിഞ്ഞ് ഇന്ത്യയുടെ ഔഷധ കയറ്റുമതി

M
MadhyamamSource Link
Posted On date_range 4 April 2026 10:56 PM IST Updated On date_range 4 April 2026 10:56 PM IST കാൽ ലക്ഷം കോടി കവിഞ്ഞ് ഇന്ത്യയുടെ ഔഷധ കയറ്റുമതി text_fields bookmark_border ഹൈദരാബാദ്: കഴിഞ്ഞ സാമ്പത്തിക വർഷം ഏപ്രിൽ മുതൽ ഫെബ്രുവരി വരെ ഇന്ത്യയുടെ ഔഷധ കയറ്റുമതി 2800 കോടി ഡോളർ (25,000 കോടിയിലേറെ രൂപ) കവിഞ്ഞതായും തൊട്ടുമുമ്പത്തെ വർഷത്തിലെ ഇതേ കാലയളവിനെ അപേക്ഷിച്ച് അഞ്ചു ശതമാനത്തിലധികം വളർച്ച രേഖപ്പെടുത്തിയതായും റിപ്പോർട്ട്. 2026ലെ സാമ്പത്തിക വർഷത്തിൽ രൂപയുടെ അടിസ്ഥാനത്തിൽ ഇനിയും വളർച്ച കൈവരിക്കാൻ സാധ്യതയുണ്ടെന്നും ഫാർമസ്യൂട്ടിക്കൽസ് എക്‌സ്‌പോർട്ട് പ്രമോഷൻ കൗൺസിൽ ഓഫ് ഇന്ത്യ (ഫാർമക്‌സിൽ) ഡയറക്ടർ ജനറൽ കെ. രാജ ഭാനു പറഞ്ഞു. നിലവിൽ 6000 കോടിയോളം യു.എസ് ഡോളർ മൂല്യമുള്ള ഈ മേഖല 2030 ആകുമ്പോഴേക്കും 13,000 കോടി ഡോളറായി വളരുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ‘‘ആഗോള വെല്ലുവിളികൾക്കിടയിലും 2025 സാമ്പത്തിക വർഷത്തിലെ ഇതേ കാലയളവിനെ അപേക്ഷിച്ച് 5.6 ശതമാനം വളർച്ചയാണ് കാണിക്കുന്നത്’’-അദ്ദേഹം ചൂണ്ടിക്കാട്ടി. Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register News Summary -  India's pharmaceutical exports cross 25,000 crore

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

കാൽ ലക്ഷം കോടി കവിഞ്ഞ് ഇന്ത്യയുടെ ഔഷധ കയറ്റുമതി — Madhyamam… | Boolokam