ദമ്മാം: സൗദി കിഴക്കൻ പ്രവിശ്യയിലെ ജീവകാരുണ്യ മേഖലയിൽ സജീവ സാന്നിധ്യമായിരുന്ന കബീർ കൊണ്ടോട്ടിക്ക് ദമ്മാം കെ.എം.സി.സി സ്മരണാഞ്ജലി അർപ്പിച്ചു. ബദർ അൽ റാബി മെഡിക്കൽ സെന്റർ ഓഡിറ്റോറിയത്തിൽ ദമ്മാം മലപ്പുറം ജില്ലാ കെ.എം.സി.സി, ദമ്മാം സെൻട്രൽ കമ്മിറ്റി, കൊണ്ടോട്ടി നിയോജക മണ്ഡലം കെ.എം.സി.സി എന്നിവ സംഘടിപ്പിച്ച സംഗമത്തിൽ രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക മേഖലകളിലെ പ്രമുഖർ പങ്കെടുത്തു. പ്രവാസലോകത്തെ ദുരനുഭവങ്ങളിൽ തളർന്നുപോയവർക്കും രോഗാവസ്ഥയിൽ ഒറ്റപ്പെട്ടവർക്കും താങ്ങായിരുന്ന വലിയൊരു മനുഷ്യസ്നേഹിയെയാണ് കബീറിെൻറ വിയോഗത്തിലൂടെ നഷ്ടമായതെന്ന് അനുസ്മരണ സംഗമം അഭിപ്രായപ്പെട്ടു. തെൻറ പ്രയാസങ്ങളേക്കാൾ മറ്റുള്ളവരുടെ വേദനകൾക്ക് മുൻഗണന നൽകിയ അദ്ദേഹം, ആശുപത്രികളിലും നിയമക്കുരുക്കുകളിലും അകപ്പെട്ടവർക്ക് വെറുമൊരു പ്രവർത്തകനല്ല, മറിച്ച് ഹൃദയത്തോട് ചേർത്തുപിടിച്ച സഹോദരനായിരുന്നു. പകരക്കാരനില്ലാത്ത സമർപ്പിത ജീവിതം നയിച്ച ആ വ്യക്തിത്വത്തിെൻറ അപ്രതീക്ഷിത വിയോഗം പ്രവാസലോകത്തിന് വലിയ നഷ്ടമാണെന്ന് പ്രഭാഷകർ ഓർമിപ്പിച്ചു. കിഴക്കൻ പ്രവിശ്യ കെ.എം.സി.സി ആക്റ്റിങ് പ്രസിഡൻറ് ഖാദർ വാണിയമ്പലം സംഗമം ഉദ്ഘാടനം ചെയ്തു. മലപ്പുറം ജില്ലാ കെ.എം.സി.സി പ്രസിഡൻറ് കെ.പി. ഹുസൈൻ അധ്യക്ഷത വഹിച്ചു. ഒ.ഐ.സി.സി നാഷനൽ കമ്മിറ്റി പ്രസിഡൻറ് ബിജു കല്ലുമല, കെ.എം.സി.സി നാഷനൽ കമ്മിറ്റി സെക്രട്ടറി ആലിക്കുട്ടി ഒളവട്ടൂർ, സാംസ്കാരിക സമിതി ചെയർമാൻ മാലിക് മഖ്ബൂൽ എന്നിവർ അനുസ്മരണ പ്രഭാഷണങ്ങൾ നടത്തി. മലപ്പുറം ജില്ലാ ഓർഗനൈസിങ് സെക്രട്ടറി സഹീർ മജ്ദാൽ അനുശോചന പ്രമേയം അവതരിപ്പിച്ചു. നേതാക്കളായ മുഹമ്മദ് കുട്ടി കോടൂർ, സിദ്ധീഖ് പാണ്ടികശാല, റഹ്മാൻ കാരയാട്, അമീറലി കൊയിലാണ്ടി, മലയാളി സമാജം ജനറൽ സെക്രട്ടറി ഡോ. സിന്ധു ബിനു, കെ.എം.സി.സി വനിതാ വിംഗ് നേതാവ് ഷബ്ന നജീബ്, ഇന്ത്യൻ ഇസ്ലാഹി സെന്റർ പ്രസിഡന്റ് അബ്ദു സമദ് കരിഞ്ചാപ്പാടി, ദമ്മാം സെൻട്രൽ കമ്മിറ്റി മുൻ പ്രസിഡന്റ് ഹമീദ് വടകര, കൊണ്ടോട്ടിയൻസ് ദമ്മാം ജനറൽ സെക്രട്ടറി അഷ്റഫ് കൊണ്ടോട്ടി എന്നിവർ സംസാരിച്ചു. വിവിധ കമ്മിറ്റികളെ പ്രതിനിധീകരിച്ച് മുജീബ് കൊളത്തൂർ, ജൗഹർ കുനിയിൽ, ഇഖ്ബാൽ ആനമങ്ങാട്, സമദ് കെ.പി, ബഷീർ ആലുങ്ങൽ, അസ്ലം കോളക്കോടൻ, മഹമൂദ് പൂക്കാട്, ഫൈസൽ ഇരിക്കൂർ, ആസിഫ് കൊണ്ടോട്ടി എന്നിവർ പ്രസംഗിച്ചു. സൈനുൽ ആബിദ് കുമളി സ്വാഗതവും റസാഖ് ബാവു കൊണ്ടോട്ടി നന്ദിയും പറഞ്ഞു. ഫാത്തിമ ഹുദയുടെ ഖിറാഅത്തോടു കൂടി ആരംഭിച്ച ചടങ്ങിൽ അനസ് മൗലവി പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. ഖാദർ അണങ്കൂർ, മുഹമ്മദ് കരിങ്കപ്പാറ, റിയാസ് മമ്പാട്, ഫൈസൽ മണിമൂളി, അഷ്റഫ് ക്ലാരി, ഉസ്മാൻ പൂണ്ടോളി, വഹീദ് റഹ്മാൻ, ഷിബിലി ആലിക്കൽ, ഷംസു കൊട്ടുക്കര, സലീൽ കൊണ്ടോട്ടി, സലാഹുദ്ധീൻ കണ്ണമംഗലം, ഷൗക്കത്ത് അടിവാരം, സലാം മുയ്യം, നൗഷാദ് കുന്നമംഗലം, അഫ്സൽ തൃശൂർ, അമീറലി കോഡൂർ, മുത്തുഭായ്, മൊയ്തീൻ ദല്ല, മുഹമ്മദ് വില്ലൻ, മുജീബ് കോഡൂർ, നിസാർ വടക്കുമ്പാട്ട്, സമീർ അരീക്കോട്, റൂഖിയ റഹ്മാൻ, സുലൈഖ ഹുസൈൻ, സുമയ്യ ഫസൽ, ഹാജറ സലീം, റിഫാനാ ആസിഫ്, ജുമാന ഷംസു തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.

കാരുണ്യ വീഥിയിലെ സൗമ്യസാന്നിധ്യം; കബീർ കൊണ്ടോട്ടിക്ക് ദമ്മാമിെൻറ സ്മരണാഞ്ജലി
M
MadhyamamSource Link
about 1 month ago