മംഗളൂരു: കെ.ആർ. നഗർ താലൂക്കിലെ അർകേശ്വരയിൽ കാവേരി നദിയിൽ മൂന്ന് കുട്ടികൾ ഉൾപ്പെടെ ആറ് പേർ മുങ്ങിമരിച്ചു.മൈസൂരു ഉദയഗിരി സ്വദേശികളായ കെ. ഫാത്തിമ (42), ഹുസൈൻ (അഞ്ച്)ബംഗളൂരു എസ്ബി.ആർ ലേഔട്ടിൽ നിന്നുള്ള ഓട്ടോറിക്ഷാ ഡ്രൈവർ സി.മുഹമ്മദ് യാസിൻ (23), ഭാര്യ നേഹ കൗസർ (19), ബംഗളൂരു കടുഗൊണ്ടനഹള്ളി സ്വദേശി എമ്മ ഐമാൻ (13), കെആർ നഗർ സ്വദേശി അഫീഫ് അഹമ്മദ് (13) എന്നിവരാണ് മരിച്ചത്. ഒരു ദർഗ സന്ദർശിക്കാൻ എത്തിയതായിരുന്നു ഇവരെന്ന് പൊലീസ് പറഞ്ഞു. നദിക്കരയിൽ കളിക്കുന്നതിനിടെ ഒരാൾ വെള്ളത്തിലേക്ക് വഴുതി വീണു, അവരെ രക്ഷിക്കാൻ ഇറങ്ങിയവരും ഒഴുക്കിൽപെട്ടു. സംഭവത്തിൽ അനുശോചനം അറിയിച്ച മുഖ്യമന്ത്രി സിദ്ധരാമയ്യ മരിച്ചവരുടെ കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചു.
