കിണർ ശുചീകരിക്കാൻ ഇറങ്ങിയ ഗൃഹനാഥൻ അവശനായി കിണറ്റിൽ കുടുങ്ങി; അഗ്നിരക്ഷാസംഘം രക്ഷപ്പെടുത്തി

കിണർ ശുചീകരിക്കാൻ ഇറങ്ങിയ ഗൃഹനാഥൻ അവശനായി കിണറ്റിൽ കുടുങ്ങി; അഗ്നിരക്ഷാസംഘം രക്ഷപ്പെടുത്തി

Posted On date_range 22 April 2026 10:46 AM IST Updated On date_range 22 April 2026 10:46 AM IST കിണർ ശുചീകരിക്കാൻ ഇറങ്ങിയ ഗൃഹനാഥൻ അവശനായി കിണറ്റിൽ കുടുങ്ങി; അഗ്നിരക്ഷാസംഘം രക്ഷപ്പെടുത്തി text_fields bookmark_border camera_alt കി​ണ​റി​ൽ കു​ടു​ങ്ങി​യ റെ​ജി​കു​മാ​റി​നെ അ​ഗ്നി​ര​ക്ഷാ​സം​ഘം ക​ര​ക്കെ​ത്തി​ക്കു​ന്നു ആലുവ: വീട്ടിലെ കിണർ ശുചീകരിക്കാനിറങ്ങിയ ഗൃഹനാഥൻ കിണറ്റിൽ കുടുങ്ങി. കുട്ടമശേരി സൗത്ത് ചാലക്കൽ പുലയംതുരുത്തിൽ പി.കെ. റെജികുമാറിനെ (49) ആണ് ആലുവ അഗ്നിരക്ഷാസംഘം രക്ഷപ്പെടുത്തിയത്. ചൊവ്വാഴ്ച വൈകിട്ട് നാലരയോടെയാണ് സംഭവം. 30 അടിയോളം ആഴവും അഞ്ചടി വെള്ളവുമുള്ള കിണർ ശുചീകരിക്കാനാണ് റെജികുമാർ ഇറങ്ങിയത്. ഭാര്യയും മക്കളുമാണ് സഹായികളായി ഉണ്ടായിരുന്നത്. ചെളിയെല്ലാം കോരിമാറ്റിയ ശേഷം കയറിൽ തൂങ്ങി കരയിലേക്ക് കയറാൻ ശ്രമിച്ചപ്പോൾ കഴിയാതെ തളരുകയായിരുന്നു. തുടർന്ന് വീട്ടുകാർ ആലുവ അഗ്നിരക്ഷാസംഘത്തെ വിവരം അറിയിച്ചു. ഫയർമാൻ എം. സജാദ് കിണറ്റിൽ ഇറങ്ങി റെജിയെ വലക്കുള്ളിൽ ഇരുത്തി കരയിൽ കയറ്റി രക്ഷപ്പെടുത്തുകയായിരുന്നു. Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register News Summary -  A householder who went out to clean a well became trapped in the well and was rescued by the fire brigade.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

കിണർ ശുചീകരിക്കാൻ ഇറങ്ങിയ ഗൃഹനാഥൻ അവശനായി കിണറ്റിൽ കുടുങ്ങി… | Boolokam