നാഗോൺ: കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നവരെന്ന് ആരോപിച്ച് രണ്ടുപേരെ ആൾക്കൂട്ടം മർദിച്ചുകൊന്ന കേസിൽ 20 പേർ കുറ്റക്കാരെന്ന് വിധിച്ച് അസം കോടതി. 25 പ്രതികളെ കുറ്റവിമുക്തരാക്കി. എട്ടുവർഷത്തിനു ശേഷമാണ് കോടതി വിധി. 2018 ജൂൺ എട്ടിനാണ് സംഭവം. 29കാരനായ നിലോൽപൽ ദാസും 30കാരനായ അഭിജീത് നാഥും കാങ്തിലാങ്സോയിലെ പിക്നിക് സ്ഥലത്തുപോയി മടങ്ങവെ, ഒരുകൂട്ടം ഗ്രാമവാസികൾ പഞ്ചൂരിയിൽ ഇവർ സഞ്ചരിച്ച വാഹനം തടഞ്ഞുനിർത്തി പുറത്തേക്കു വലിച്ചിഴച്ച് മർദിക്കുകയായിരുന്നു. തങ്ങൾ കുട്ടിക്കടത്തുകാരല്ലെന്നും കർബി ആംഗ്ലോങ് സന്ദർശിക്കാനെത്തിയ അസമീസ് യുവാക്കളാണെന്നും ദാസും നാഥും കേണപേക്ഷിച്ചെങ്കിലും മർദനം തുടർന്നു. പൊലീസ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ ഇരുവരും മരിച്ചു. മർദന വിഡിയോ സമൂഹ മാധ്യമത്തിൽ വ്യാപകമായി പ്രചരിച്ചു. കേസിൽ 48 പേർ അറസ്റ്റിലായിരുന്നു. ഇതിൽ മൂന്ന് പ്രതികൾ പ്രായപൂർത്തിയാകാത്തവരാണ്.

കുട്ടിക്കടത്ത് ആരോപിച്ച് തല്ലിക്കൊല: 20 പേർ കുറ്റക്കാരെന്ന് കോടതി
M
MadhyamamSource Link
19 days ago