ഡിജോ ജോസ് ആന്‍റണി സംവിധാനം ചെയ്ത് ടൊവിനോ തോമസ് നായകനായെത്തിയ പള്ളിച്ചട്ടമ്പി പ്രദർശനം തുടരുകയാണ്. വിഷു ദിനത്തിലാണ് ചിത്രം റിലീസിനെത്തിയത്. പ്രദർദശനം ആരംഭിച്ച് നാലു ദിവസം പിന്നിടുമ്പോഴും പ്രതീക്ഷിച്ച കലക്ഷൻ നേടാൻ ചിത്രത്തിനായില്ല. നാലാം ദിവസം 1.10 കോടി രൂപയുടെ കലക്ഷനാണ് ചിത്രം നേടിയത്. വാരാന്ത്യത്തിൽ കൂടുതൽ കലക്ഷൻ ലഭിക്കുമെന്ന പ്രതീക്ഷകൾക്കിടയിലും ആദ്യ ശനിയാഴ്ച ചിത്രം നേടിയത് 1.10 കോടി രൂപയാണ്. ഇതുവരെയുള്ള റിപ്പോർട്ട് പ്രകാരം ഇന്ത്യയിലെ മൊത്ത കളക്ഷൻ 7.87 കോടി രൂപയിലെത്തി. മികച്ച മുതൽ മുടക്കിൽ എത്തിയ ചിത്രം വരും ദിവസങ്ങളിൽ കൂടുതൽ കലക്ഷൻ നേടുമെന്നാണ് പ്രതീക്ഷ. 1957,58 കാലഘട്ടങ്ങളിലെ ഇടുക്കി ജില്ലയിലെ ഒരു മലയോര കാർഷിക ഗ്രാമത്തിന്‍റെ കഥയാണ് ചിത്രം പറയുന്നത്. വലിയ മുതൽമുടക്കിൽ വിശാലമായ ക്യാൻവാസ്സിൽ വലിയ താരനിരയുടെ അകമ്പടിയോടെയാണ് ചിത്രമെത്തിയത്. ഗ്രൗണ്ടഡ് ആയ മാസ് ആക്ഷന്‍ ചിത്രമായാണ് പള്ളിച്ചട്ടമ്പിയെ അവതരിപ്പിച്ചിരിക്കുന്നത്. വന്‍ താരനിര അണിനിരക്കുന്ന ചിത്രം കൂടിയാണ് പള്ളിച്ചട്ടമ്പി. മലയാളം ഉൾപ്പടെ അഞ്ചു ഭാഷകളിലായിട്ടാണ് ചിത്രം പ്രദർശനത്തിനെത്തിയത്. വിജയരാഘവൻ, ബാബുരാജ്, സുധീർ കരമന, തെലുഗു നടൻ ശിവകുമാർ, കന്നഡ താരം അജയ്, ജോണി ആൻ്റണി, ടി.ജി രവി, ശ്രീജിത്ത് രവി, പ്രശാന്ത് അലക്‌സാണ്ടർ, അലക്‌സ് ഇ കുര്യൻ, വിനോദ് കെടാമംഗലം, ജോസുകുട്ടി, അർജുൻ രാജേഷ്, ആർച്ചിത്, ഗോപകുമാർ അടൂർ തുടങ്ങിയവരും നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നു. ദാദാ സാഹിബ്, ശിക്കാർ, ഒരുത്തീ തുടങ്ങിയ ചിത്രങ്ങൾക്ക് പേരുകേട്ട എസ്. സുരേഷ് ബാബുവാണ് പള്ളിച്ചട്ടമ്പിയുടെ തിരക്കഥ എഴുതിയിരിക്കുന്നത്. ചിത്രത്തിന്‍റെ ഛായാഗ്രഹണം ടിജോ ടോമി, എഡിറ്റർ ശ്രീജിത്ത് സാരംഗും സംഗീത സംവിധായകൻ ജേക്സ് ബിജോയും ആണ്. വേൾഡ് വൈഡ് ഫിലിംസ്, സി ക്യൂബ് ബ്രദേഴ്സ് എന്നിവയുടെ ബാനറുകളിൽ നൗഫൽ, ബ്രിജീഷ്, സിസിസി ബ്രദേഴ്സ് എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചത്. മലയാളം ഉൾപ്പെടെ അഞ്ച് ഭാഷകളിൽ ചിത്രം റിലീസ് ചെയ്തിട്ടുണ്ട്.

കുതിച്ചെത്തി പക്ഷെ കലക്ഷനിൽ കിതച്ച് പള്ളിച്ചട്ടമ്പി; ചിത്രം നാലാം ദിവസം നേടിയത്...
M
MadhyamamSource Link
21 days ago