കുന്നംകുളം (തൃശൂർ): സ്കൂളിലെ വിദ്യാർഥിനികളുടെയും സഹപ്രവർത്തകരായ അധ്യാപികമാരുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത് നഗ്നചിത്രങ്ങളാക്കി ഫോണിൽ സൂക്ഷിച്ച പ്രിൻസിപ്പലിനെ അറസ്റ്റിലേക്ക് നയിച്ചത് വിദ്യാർഥികളുടെ ഇടപെടൽ. വെസ്റ്റ് മങ്ങാട് സെന്റ് ജോസഫ് ആൻഡ് സെന്റ് സിറിൾസ് ഹയർ സെക്കൻഡറി സ്കൂളിലെ ഹയർ സെക്കൻഡറി വിഭാഗം പ്രിൻസിപ്പൽ ഡോ. സജു വർഗീസാണ് അറസ്റ്റിലായത്. വിദ്യാർഥിനികളുടെയും അധ്യാപകരുടെയും പരാതിയിൽ കഴിഞ്ഞ ദിവസം പൊലീസ് പോക്സോ വകുപ്പ് പ്രകാരം കേസെടുത്തിരുന്നു. രണ്ട് ദിവസം മുമ്പ് സ്കൂളിൽ ക്ലാസ് നടന്നുകൊണ്ടിരിക്കെയാണ് സംഭവങ്ങളുടെ തുടക്കം. പഠനാവശ്യങ്ങൾക്കായി അധ്യാപകൻ തന്റെ മൊബൈൽ ഫോൺ വിദ്യാർഥികൾക്ക് നൽകിയിരുന്നു. ഫോൺ ഉപയോഗിക്കുന്നതിനിടെ ഗ്യാലറി പരിശോധിച്ച വിദ്യാർഥിനികൾ സഹപാഠികളുടെയും അധ്യാപകരുടെയും മോർഫ് ചെയ്ത നിലയിലുള്ള അശ്ലീല ചിത്രങ്ങൾ കണ്ട് ഞെട്ടി. വിദ്യാർഥിനികൾ വിവരം ഉട മറ്റ് അധ്യാപകരെയും സ്കൂൾ അധികൃതരെയും അറിയിക്കുകയായിരുന്നു. വിദ്യാർഥികളും അധ്യാപകരും ചേർന്ന് നൽകിയ പരാതിയെത്തുടർന്നാണ് കുന്നംകുളം പൊലീസ് സ്ഥലത്തെത്തി പ്രാഥമിക അന്വേഷണം നടത്തി കേസെടുത്തത്. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.

കുന്നംകുളത്ത് വിദ്യാർഥിനികളുടെയും അധ്യാപികമാരുടെയും നഗ്നചിത്രങ്ങൾ നിർമിച്ച പ്രിൻസിപ്പലിനെ പിടികൂടിയത് വിദ്യാർഥികൾ; സംഭവം പഠനാവശ്യത്തിന് മൊബൈൽ ഫോൺ നൽകിയപ്പോൾ
M
MadhyamamSource Link
about 2 months ago