കുഴികുളം പാടശേഖരത്തിൽ വെള്ളം കയറി കൃഷി നശിച്ചു

കുഴികുളം പാടശേഖരത്തിൽ വെള്ളം കയറി കൃഷി നശിച്ചു

M
MadhyamamSource Link
കൂത്താട്ടുകുളം: കിഴകൊമ്പ് ചമ്പൽ കുഴികുളം പാടശേഖരത്തിൽ വൻ കൃഷി നാശം. വിളവെടുപ്പിനു പാകമായ 25 ഏക്കർ നെൽക്കൃഷി വെള്ളം കയറി നശിച്ചു. ഇടതുകര കനാൽ, തുറക്കുമ്പോൾ സമീപത്തെ സബ് കനാലിൽ നിന്നും ഒഴുകിയെത്തുന്ന ജലം പാടശേഖരത്തിലെത്തുന്നതാണ് നെൽകൃഷി വെള്ളത്തിലാകാൻ കാരണം. ഈ ദുഃസ്ഥിതി പരിഹരിക്കണമെന്നാവശ്യപ്പെട്ട് എം.വി.ഐ.പി അധികൃതർ, എം.എൽ.എ, കൃഷി ഓഫിസർ എന്നിവർക്ക് കർഷകർ പരാതി നൽകിയതായി പാടശേഖര സമിതി ഭാരവാഹികൾ പറയുന്നു. 25 ഏക്കറോളം പാടശേഖരം ഏറെയും പാട്ടത്തിനെടുത്ത് കൃഷി ചെയ്യുന്ന നിരവധി കർഷകരാണ് ദുരിതത്തിലായിരിക്കുന്നത്. ഈ കർഷകർ പാട്ടഭൂമിയായതിനാൽ നെൽക്കൃഷി ഇൻഷുറൻസ് ചെയ്തിരുന്നെങ്കിൽ അനുകൂല്യം നൽകുവാൻ കഴിയുമെന്ന് കൃഷിവകുപ്പ് അധികൃതർ പറഞ്ഞു. വിളവെടുപ്പിന് പാകമായ നെല്ല് പാടത്തേക്ക് മറിഞ്ഞു വീണ നിലയിലാണ്. ചെളി നിറഞ്ഞ പാടശേഖരമായതിനാൽ കൊയ്ത്തുമെതി യന്ത്രം ഇറക്കി കൊയ്യാനാകില്ല. ഏക്കറിന് ഒന്നര ലക്ഷം രൂപ നഷ്‌ടം വരുമെന്നും എന്തു ചെയ്യണമെന്ന് അറിയാത്ത സ്‌ഥിതിയാണെന്നും കർഷകർ പറഞ്ഞു. ലീഡിങ് ചാനൽ നിർമിച്ച് പ്രശ്‌നത്തിന് ശാശ്വത പരിഹാരം കാണുക, കൃഷി നാശം സംഭവിച്ച കർഷകർക്ക് നഷ്ട‌പരിഹാരം ലഭ്യമാക്കണം എന്നിവയാണ് കർഷകരുടെ ആവശ്യം. വെള്ളം കയറിയ നശിച്ച പാടശേഖരം അനുപ് ജേക്കബ് എം.എൽ.എ സന്ദർശിച്ചു. എം.എ. ഷാജി, എൻ.കെ. ചാക്കോച്ചൻ എന്നിവരും സ്ഥലം സന്ദർശിച്ചു.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

കുഴികുളം പാടശേഖരത്തിൽ വെള്ളം കയറി കൃഷി നശിച്ചു — Madhyamam… | Boolokam