കുവൈത്തിൽ അഞ്ചു മേഖലകളിലെ തൊഴിലാളികൾക്ക് വിസ മാറ്റത്തിന് അനുമതി

കുവൈത്തിൽ അഞ്ചു മേഖലകളിലെ തൊഴിലാളികൾക്ക് വിസ മാറ്റത്തിന് അനുമതി

കുവൈത്ത് സിറ്റി: കുവൈത്തിൽ വിസ മാറ്റത്തിൽ ഇളവ്. അഞ്ചു മേഖലകളിലെ തൊഴിലാളികൾക്ക് മറ്റു മേഖലകളിലേക്ക് വിസ മാറ്റം അനുവദിച്ച് പുതിയ തീരുമാനം. വിസമാറ്റം വേണ്ട തൊഴിലാളികൾ തൊഴിലുടമയിൽ നിന്ന് അംഗീകാരം നേടണം. ചെറുകിട-ഇടത്തരം സംരംഭങ്ങൾ, വ്യവസായ മേഖല, കൃഷി, മത്സ്യബന്ധനം, മൃഗസംരക്ഷണം എന്നിവയാണ് വിസ മാറ്റാവുന്ന മേഖലകൾ. നേരത്തെ ഈ വിസയിലുള്ളവർക്ക് നിയന്ത്രണം ഉണ്ടായിരുന്നു. തീരുമാനം 2026 മേയ് ഒന്നു മുതൽ ജൂൺ 30 വരെ പ്രാബല്യത്തിൽ തുടരും. ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും പബ്ലിക് അതോറിറ്റി ഫോർ മാൻപവർ ചെയർമാനുമായ ശൈഖ് ഫഹദ് യൂസഫ് സൗഊദ് അസ്സബാഹ് ഇതു സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചു. തൊഴിൽ വിപണിയിലെ പ്രതിസന്ധി കുറയ്ക്കാനും വിദഗ്ധ തൊഴിലാളികളുടെ ലഭ്യത വർധിപ്പിക്കാനുമാണ് നടപടി. ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിക്കുന്നതോടെ ഉത്തരവ് പ്രാബല്യത്തിൽ വരുമെന്ന് അധികൃതർ അറിയിച്ചു.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

കുവൈത്തിൽ അഞ്ചു മേഖലകളിലെ തൊഴിലാളികൾക്ക് വിസ മാറ്റത്തിന് അന… | Boolokam