കുവൈത്ത് സിറ്റി: രാജ്യത്തിന് നേരെയുണ്ടായ ആക്രമണങ്ങളിലെ മിസൈൽ, ഡ്രോൺ കഷ്ണങ്ങളും പൊട്ടാത്ത വെടിക്കോപ്പുകളും നിർവീര്യമാക്കി. ചൊവ്വാഴ്ച ലാൻഡ് ഫോഴ്‌സ് എഞ്ചിനീയറിംഗ് ബ്രാഞ്ചിലെ യൂണിറ്റാണ് ഈ പ്രവർത്തനങ്ങൾ കൈകാര്യം ചെയ്തത്. വൈകുന്നേരം ആറുവരെ ഇത് തുടർന്നു. അപകടകരമായ അവശിഷ്ടങ്ങൾ സുരക്ഷിതമായി സംസ്കരിക്കുന്നതുമായി ബന്ധപ്പെട്ട് നിയന്ത്രിത സ്ഫോടനങ്ങളും നടത്തി. മിസൈൽ, ഡ്രോൺ കഷ്ണങ്ങളുടെയും പൊട്ടാത്ത വെടിക്കോപ്പുകളുടെയും പരിശോധനയും നിർവീര്യമാക്കലിന്റെയും ഭാഗമായി ഇടയ്ക്കിടെ സ്ഫോടന ശബ്ദങ്ങൾ കേൾക്കാൻ സാധ്യതയുണ്ടെന്ന് ആർമി ജനറൽ സ്റ്റാഫ് നേരത്തെ മുന്നറിയിപ്പു നൽകിയിരുന്നു. സ്ഫോടന ശബ്ദം കേട്ട് ജനങ്ങൾക്ക് പരിഭ്രാന്തി വേണ്ടന്നും ഉണർത്തിയിരുന്നു. കർശനമായ സുരക്ഷാ പ്രോട്ടോക്കോളുകൾ അനുസരിച്ചാണ് നടപടികൾ പൂർത്തിയാക്കിയത്. നേരത്തെയും ഇത്തരത്തിലുള്ള വെടിക്കോപ്പുകളും മറ്റുവസ്‍തുക്കളും നിർവീര്യമാക്കിയിരുന്നു.

കുവൈത്തിൽ പൊട്ടാത്ത വെടിക്കോപ്പുകൾ നിർവീര്യമാക്കി
M
MadhyamamSource Link
19 days ago