Posted On date_range 25 March 2026 8:54 AM IST Updated On date_range 25 March 2026 8:54 AM IST കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഇന്ധന ഡിപ്പോ ലക്ഷ്യമിട്ട് ഡ്രോൺ ആക്രമണം text_fields bookmark_border കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഇന്ധന ഡിപ്പോയെ ലക്ഷ്യമിട്ട് ഡ്രോൺ ആക്രമണം . ബുധനാഴ്ച പുലർച്ചെയുണ്ടായ ആരകമണം തീപിടുത്തത്തിന് കാരണമായി. തീയണക്കുന്നതിനായി അഗ്നിശമന സേനയും മറ്റു ബന്ധപ്പെട്ട അധികാരികളും അടിയന്തിര നടപടികൾ സ്വീകരിച്ചതായി പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഏവിയേഷൻ (പി.എ.സി.എ) വക്താവ് അബ്ദുള്ള അൽ രജെഹി പറഞ്ഞു. ആക്രമണത്തിൽ ആക്രമണത്തിൽ ഭൗതിക നാശനഷ്ടങ്ങൾ റിപ്പോർട്ടുചെയ്തു, ആളപായമില്ല. അതിനിടെ, ബുധനാഴ്ച പുലർച്ചെ തങ്ങളുടെ ഉത്തരവാദിത്ത മേഖലകളിൽ ആറ് ഡ്രോണുകൾ വിജയകരമായി തടഞ്ഞതായി കുവൈത്ത് നാഷണൽ ഗാർഡ് (കെ.എൻ.ജി) അറിയിച്ചു. ആക്രമണങ്ങൾ തടഞ്ഞതിന്റെ ഫലമായാണ് സ്ഫോടനങ്ങൾ കേട്ടതെന്ന് കുവൈത്ത് ആർമി പറഞ്ഞു. ബന്ധപ്പെട്ട അധികാരികൾ നൽകുന്ന സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കണമെന്നും പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register News Summary - Drone attack targets fuel depot at Kuwait International Airport

കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഇന്ധന ഡിപ്പോ ലക്ഷ്യമിട്ട് ഡ്രോൺ ആക്രമണം
M
MadhyamamSource Link
about 2 months ago