കുവൈത്ത് സിറ്റി: ഈ വർഷത്തെ ഹജ്ജ് കർമ്മം നിർവഹിക്കാൻ പുറപ്പെടുന്ന കുവൈത്ത് എലത്തൂർ അസോസിയേഷൻ എക്സിക്യൂട്ടീവ് അംഗം വി.കെ.ശിഹാബിനും ഭാര്യക്കും അസോസിയേഷൻ യാത്രയയപ്പ് നൽകി. ഫർവാനിയ ഗ്രീൻ പെപ്പർ റെസ്റ്റോറന്റ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ വൈസ് പ്രസിഡൻറ് കെ.മുഹമ്മദ് അസ്ലം അധ്യക്ഷത വഹിച്ചു. ചെയർമാൻ യാക്കൂബ് എലത്തൂർ ഉദ്ഘാടനം ചെയ്തു. കെ.ഐ.ജി വൈസ് പ്രസിഡൻറ് പി.ടി.ശരീഫ് മുഖ്യ പ്രഭാഷണം നടത്തി. ടി.ടി.ഇബ്രാഹിം, എൻ.മുഹമ്മദ് ഇക്ബാൽ എന്നിവർ സംസാരിച്ചു. വി.കെ.ശിഹാബ് മറുപടി പ്രസംഗം നടത്തി. ജനറൽ സെക്രട്ടറി കെ.എം. ആലിക്കുഞ്ഞി സ്വാഗതവും എൻ.ആർ. ആരിഫ് നന്ദിയും പറഞ്ഞു. ടി.ടി. ഇബ്രാഹിം ഖിറാഅത്ത് നിർവഹിച്ചു. ഓർഗനൈസിംഗ് സെക്രട്ടറി അബ്ദുൽ അസീസ് പരിപാടി നിയന്ത്രിച്ചു. കെ.ഇ.എ അംഗങ്ങളുടെ മക്കളിൽ എസ്.എസ്.എൽ.സി, പ്ലസ് ടു വിജയികളായ വിദ്യാർത്ഥികൾക്ക് മെമെന്റോകളും ക്യാഷ് അവാർഡും ചടങ്ങിൽ വിതരണം ചെയ്തു. വിജയികളായ ഈമാൻ യാക്കൂബിന് യാക്കൂബ് എലത്തൂർ, അയിഷ സമ്രീൻന് ആലിക്കുഞ്ഞി കെ.എം, ഹഫ ഖദീജക്ക് മുഹമ്മദ് അസ്ലം, അമീൻ അബ്ദുൽ അസീസിന് വി. കെ. ശിഹാബ്, മുഹമ്മദ് നൂലിന് പി. ടി. ശരീഫ്, മുഹമ്മദ് ബിലാലിന് ആരിഫ് എന്നിവർ പുരസ്കാരങ്ങൾ കൈമാറി.

കുവൈത്ത് എലത്തൂർ അസോസിയേഷൻ ഹജ്ജ് യാത്രയയപ്പ്
M
MadhyamamSource Link
about 2 hours ago
