കുവൈത്ത് സിറ്റി: കുവൈത്ത് മലയാളി ഫോറവും കുവൈത്ത് മലയാളി വാട്സ്ആപ്പ് ഗ്രൂപ്പും സംയുക്തമായി അഞ്ചാമത് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. അദാൻ ബ്ലഡ് ബാങ്കിൽ നടന്ന ക്യാമ്പ് ലുലു മണി എക്സ്ചേഞ്ച് ജനറൽ മാനേജർ രാജേഷ് രംഗ റായ് ഉദ്ഘാടനം ചെയ്തു. ഫോറം പ്രസിഡന് മുഹമ്മദ് റോഷന്‍ അധ്യക്ഷത വഹിച്ചു. 150 ല്‍ പരം ആളുകള്‍ ക്യാമ്പിൽ പങ്കെടുത്തു. ജോയിന്റ് സെക്രട്ടറി ഷാരോണ്‍ എടാട്ട് നന്ദി പറഞ്ഞു. ജനറൽ സെക്രട്ടറി എസ്.എം.ആന്റോ, റിയാസ് അഹമ്മദ്, കെ.എ.ഉമ്മര്‍, ജോസി വടക്കേടം, ഷബാദ്,അൻസൽ, ബിജോ,മധു, സുധീർ,ഷറഫ് ,സിബി, ആമീൻ,ബിജു,പ്രദീപ്, സിജേഷ് ,സൂരജ് എന്നിവർ നേതൃത്വം നൽകി.

