കുവൈത്ത് വിദേശകാര്യ മന്ത്രി ഒമാനിൽ

കുവൈത്ത് വിദേശകാര്യ മന്ത്രി ഒമാനിൽ

M
MadhyamamSource Link
മസ്കത്ത്: കുവൈത്ത് വിദേശകാര്യ മന്ത്രി ശൈഖ് ജറാഹ് ജാബർ അൽ അഹ്‌മദ് അൽ സബാഹിനെ അൽ ബറക്ക കൊട്ടാരത്തിൽ സ്വീകരിച്ച് ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖ്. മേഖലയിലെ പ്രാദേശിക സംഘർഷങ്ങൾക്കിടെയാണ് കുവൈത്ത് വിദേശകാര്യ മന്ത്രിയുടെ ഒമാൻ സന്ദർശനം. യുദ്ധസാഹചര്യത്തെ കുറിച്ചും അതു മേഖലയിലെ രാജ്യങ്ങളിലും ആഗോള സമ്പദ്‌വ്യവസ്ഥയിലും തീർക്കുന്ന പ്രത്യാഘാതങ്ങളുമായി ബന്ധപ്പെട്ട കുവൈത്തിന്റെ നിലപാടുകൾ മന്ത്രി സുൽത്താനുമായി പങ്കുവെച്ചു. കുവൈത്ത് അധികൃതരുടെ ആശംസ സന്ദേശം ശൈഖ് ജറാഹ് ജാബർ അൽ അഹ്‌മദ് അൽ സബാഹ് സുൽത്താന് കൈമാറി. സംഘർഷങ്ങൾ ലഘൂകരിക്കുന്നതിനും സമാധാനപരമായ പ്രശ്‌ന പരിഹാരത്തിന് ചർച്ച പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ഒമാന്റെ ദീർഘകാല നിഷ്പക്ഷ നിലപാട് ഒമാൻ സുൽത്താൻ ആവർത്തിച്ചു. സംഘർഷം ഒഴിവാക്കുന്നതിന് അന്താരാഷ്ട്ര, പ്രാദേശിക ശ്രമങ്ങൾ ശക്തമാക്കേണ്ടതിന്റെ പ്രാധാന്യവും സുൽത്താൻ വ്യക്തമാക്കി.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

കുവൈത്ത് വിദേശകാര്യ മന്ത്രി ഒമാനിൽ — Madhyamam | Boolokam | Boolokam