കുവൈത്ത് വിമാനത്താവളം വീണ്ടും തുറക്കൽ: തയാറെടുപ്പുകൾ വിലയിരുത്തി പ്രധാനമന്ത്രി

കുവൈത്ത് വിമാനത്താവളം വീണ്ടും തുറക്കൽ: തയാറെടുപ്പുകൾ വിലയിരുത്തി പ്രധാനമന്ത്രി

കുവൈത്ത് സിറ്റി: കുവൈത്ത് വിമാനത്താവളം വീണ്ടും തുറക്കുന്നതിനുള്ള നടപടികൾ വിലയിരുത്തി പ്രധാനമന്ത്രി ശൈഖ് അഹ്മദ് അബ്ദുല്ല അൽ അഹമ്മദ് അസ്സബാഹ്. ഞായറാഴ്ച വിമാനത്താവളം സന്ദർശിച്ച പ്രധാനമന്ത്രിക്ക് വിമാനത്താളത്തിലെ വിവിധ സൗകര്യങ്ങൾ, സുരക്ഷ സംവിധാനങ്ങൾ, മുൻകരുതൽ നടപടിക്രമങ്ങൾ എന്നിവയുൾപ്പെടെ സുഗമമായ പ്രവർത്തനങ്ങൾ ഉറപ്പാക്കാൻ സ്വീകരിച്ച നടപടികൾ ഉദ്യോഗസ്ഥർ വിശദീകരിച്ചു. വിമാനത്താവളത്തിലെ ഡിപ്പാർച്ചർ, അറൈവൽ ഹാളുകൾ, കസ്റ്റംസ് പരിശോധനാ കേന്ദ്രങ്ങൾ, ബാഗേജ് ഹാൻഡ്‌ലിംഗ് സംവിധാനങ്ങൾ, സാങ്കേതിക സംവിധാനങ്ങൾ, റൺവേകളിലെയും ഗ്രൗണ്ട് സർവീസുകളിലെയും ഏറ്റവും പുതിയ തയാറെടുപ്പുകൾ എന്നിവയും പ്രധാനമന്ത്രി വിലയിരുത്തി. അസാധാരണമായ സാഹചര്യങ്ങൾ മൂലം താൽക്കാലികമായി നിർത്തിവച്ച വിമാനത്താവളം പ്രവർത്തനസജ്ജമാക്കുന്നതിലും വ്യോമഗതാഗതം പുനരാരംഭിക്കുന്നത് ഉറപ്പാക്കുന്നതിനും ദേശീയ, സാങ്കേതിക ഉദ്യോഗസ്ഥരുടെ ശ്രമങ്ങളെ പ്രധാനമന്ത്രി അഭിനന്ദിച്ചു. പ്രതിരോധ മന്ത്രി ശൈഖ് അബ്ദുല്ല അലി അബ്ദുല്ല അൽ സാലിം അസ്സബാഹ്, പബ്ലിക് അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ പ്രസിഡന്റ് ശൈഖ് ഹുമുദ് മുബാറക് അൽ ഹുമൗദ് അസ്സബാഹ് എന്നിവരും പ്രധാനമന്ത്രികൊപ്പമുണ്ടായിരുന്നു. പ്രധാനമന്ത്രിയുടെ സന്ദർശനത്തോ​ടെ വിമാനത്താവളം വൈകാതെ തുറക്കുമെന്ന പ്രതീക്ഷയിലാണ് യാത്രക്കാർ. മേഖലയിലെ സംഘർഷങ്ങൾക്കു പിറകെ ഫെബ്രുവരി 28നാണ് കുവൈത്ത് വിമാനത്താവളം താൽകാലികമായി അടച്ചത്.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

കുവൈത്ത് വിമാനത്താവളം വീണ്ടും തുറക്കൽ: തയാറെടുപ്പുകൾ വിലയിര… | Boolokam