BoolokamBoolokam
കു​റ്റി​ക്കാ​ട്ടൂ​രി​ലെ ക​ലു​ങ്ക് നി​ർ​മാ​ണം വെ​ള്ള​ക്കെ​ട്ടി​ന്‌ 
കാ​ര​ണ​മാ​കു​മെ​ന്ന് ആ​ശ​ങ്ക

കു​റ്റി​ക്കാ​ട്ടൂ​രി​ലെ ക​ലു​ങ്ക് നി​ർ​മാ​ണം വെ​ള്ള​ക്കെ​ട്ടി​ന്‌ കാ​ര​ണ​മാ​കു​മെ​ന്ന് ആ​ശ​ങ്ക

M
MadhyamamSource Link
കു​റ്റി​ക്കാ​ട്ടൂ​ർ: മാ​വൂ​ർ-​മെ​ഡി​ക്ക​ൽ കോ​ള​ജ് റോ​ഡി​ൽ കു​റ്റി​ക്കാ​ട്ടൂ​രി​ൽ ന​ട​ക്കു​ന്ന ക​ലു​ങ്ക് നി​ർ​മാ​ണ​ത്തി​ലെ അ​ശാ​സ്ത്രീ​യ​ത വെ​ള്ള​ക്കെ​ട്ടി​ന് വ​ഴി​വെ​ക്കു​മെ​ന്ന് ആ​ക്ഷേ​പം. വി​ക​സ​ന സ​മി​തി പ്ര​വ​ർ​ത്ത​ക​രും വ്യാ​പാ​രി​ക​ളും പ​രാ​തി​യു​മാ​യി രം​ഗ​ത്തെ​ത്തി. ക​ലു​ങ്കി​നു​ള്ളി​ൽ വാ​ട്ട​ർ അ​തോ​റി​റ്റി​യു​ടെ വ​ലി​യ പൈ​പ്പ് നി​ല​നി​ർ​ത്തി​ക്കൊ​ണ്ടു​ള്ള കോ​ൺ​ക്രീ​റ്റ് പ്ര​വൃ​ത്തി​യാ​ണ് ഇ​പ്പോ​ൾ ന​ട​ക്കു​ന്ന​ത്. കു​റ്റി​ക്കാ​ട്ടൂ​ർ പ്ര​ദേ​ശ​ത്ത് മ​ഴ​ക്കാ​ല​ത്ത് രൂ​പ​പ്പെ​ടു​ന്ന വ​ലി​യ വെ​ള്ള​ക്കെ​ട്ടി​ന്‌ പ​രി​ഹാ​ര​മു​ണ്ടാ​ക്കാ​നാ​ണ് കു​റ്റി​ക്കാ​ട്ടൂ​ർ വി​ക​സ​ന സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പെ​രു​വ​യ​ൽ പ​ഞ്ചാ​യ​ത്ത് ക​ലു​ങ്ക് ന​വീ​ക​ര​ണ​ത്തി​ന് അ​പേ​ക്ഷ ന​ൽ​കി​യ​ത്. തു​ട​ർ​ന്ന് ടെ​ൻ​ഡ​ർ ചെ​യ്ത് തു​ട​ങ്ങി​യ​താ​ണ് പ്ര​വൃ​ത്തി. ക​ലു​ങ്കി​ലൂ​ടെ​യു​ള്ള ജ​ല​മൊ​ഴു​ക്ക് ത​ട​യു​ന്ന രീ​തി​യി​ൽ കു​റു​കെ​യാ​യി വാ​ട്ട​ർ അ​തോ​റി​റ്റി​യു​ടെ വ​ലി​യ പൈ​പ്പ് നി​ല​നി​ർ​ത്തി​യാ​ണ് നി​ർ​മാ​ണം ന​ട​ക്കു​ന്ന​ത്. വാ​ട്ട​ർ അ​തോ​റി​റ്റി​യു​ടെ പൈ​പ്പ് മാ​റ്റാ​തെ നി​ർ​മാ​ണ​വു​മാ​യി മു​ന്നോ​ട്ടു​പോ​ക​രു​തെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ പി.​ഡ​ബ്ല്യു.​ഡി ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് നോ​ട്ടീ​സ് ന​ൽ​കി​യി​ട്ടു​ണ്ടെ​ന്ന് പെ​രു​വ​യ​ൽ പ​ഞ്ചാ​യ​ത്ത് വി​ക​സ​ന സ്റ്റാ​ൻ​ഡി​ങ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ അ​നീ​ഷ്‌ പാ​ലാ​ട്ട് അ​റി​യി​ച്ചു. നേ​ര​ത്തെ​യു​ണ്ടാ​യി​രു​ന്ന ക​ലു​ങ്കി​ൽ മ​ണ്ണും മാ​ലി​ന്യ​ങ്ങ​ളും നി​റ​ഞ്ഞ് ഒ​ഴു​ക്ക് നി​ല​ച്ച​തോ​ടെ​യാ​ണ് മാ​റ്റി പ​ണി​യാ​നു​ള്ള അ​പേ​ക്ഷ ന​ൽ​കി​യി​രു​ന്ന​തെ​ന്ന് കു​റ്റി​ക്കാ​ട്ടൂ​ർ വി​ക​സ​ന സ​മി​തി ക​ൺ​വീ​ന​ർ ഇ​ർ​ഷാ​ദ് അ​ഹ​മ്മ​ദ് പ​റ​യു​ന്നു. പൈ​പ്പ് മാ​റ്റി സ്ഥാ​പി​ക്കാ​നാ​വ​ശ്യ​പ്പെ​ട്ട് വാ​ട്ട​ർ അ​തോ​റി​റ്റി​യോ​ട് ബ​ന്ധ​പ്പെ​ട്ടെ​ങ്കി​ലും തു​ട​ർ​ന​ട​പ​ടി​യു​ണ്ടാ​യി​ട്ടി​ല്ലെ​ന്ന് പൊ​തു​മ​രാ​മ​ത്ത് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​യു​ന്നു. മ​ഴ​ക്കു​മു​ന്നേ പൂ​ർ​ത്തി​യാ​ക്കേ​ണ്ട പ്ര​വൃ​ത്തി തു​ട​ക്കം മു​ത​ൽ​ത​ന്നെ മ​ന്ദ​ഗ​തി​യി​ലാ​യി​രു​ന്നു നി​ർ​മാ​ണ​ത്തി​ലെ മെ​ല്ലെ​പ്പോ​ക്കും ഗ​താ​ഗ​ത​കു​രു​ക്കും വി​വാ​ദ​മാ​യി​രു​ന്നു. വി​ക​സ​ന സ​മി​തി​ടെ​യും പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രു​ടെ​യും നി​ര​ന്ത​ര ഇ​ട​പെ​ട​ലോ​ടെ​യാ​ണ് ആ​ദ്യ​ഘ​ട്ടം പൂ​ർ​ത്തി​യാ​യ​ത്.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!