കെ. എം ഷാജി മതമാണ് മതമാണ് എന്ന് പറയുന്നതാണ് തെറ്റ്. വിശ്വാസിയായ എം.എൽ.എ വേണമെന്ന ബി. ഗോപാലകൃഷ്ണന്‍റെ പ്രസ്താവനയിൽ തെറ്റില്ല- രാജീവ് ചന്ദ്രശേഖർ

കെ. എം ഷാജി മതമാണ് മതമാണ് എന്ന് പറയുന്നതാണ് തെറ്റ്. വിശ്വാസിയായ എം.എൽ.എ വേണമെന്ന ബി. ഗോപാലകൃഷ്ണന്‍റെ പ്രസ്താവനയിൽ തെറ്റില്ല- രാജീവ് ചന്ദ്രശേഖർ

M
MadhyamamSource Link
തിരുവനന്തപുരം: ഗുരുവായൂരിൽ വിശ്വാസിയായ എം.എൽ.എ വേണമെന്ന ബി. ഗോപാലകൃഷ്ണന്‍റെ പ്രസ്താവനയിൽ തെറ്റില്ലെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് രാജീവ് ചന്ദ്രശേഖർ. ഗുരുവായൂരിലെ ബി.ജെ.പി സ്ഥാനാർഥിയായ ഗോപാലകൃഷ്ണനെതിരെ വിദ്വേഷ പരാമർശത്തിന് കേസെടുത്ത സംഭവത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. 'അദ്ദേഹം ഒരു സ്ഥാനാർഥിയാണ്.പറഞ്ഞതിൽ എന്താണ് തെറ്റ്. ഗുരുവായൂരിൽ വിശ്വാസിയായ എം.എൽ.എ വേണമെന്നാണ് അദ്ദേഹം പറഞ്ഞത്. അത് എങ്ങനെയാണ് വിദ്വേഷ പരാമർശം ആകുന്നത്. കെ.എം ഷാജി മതമാണ് മതമാണ് എന്ന് പറയുന്നതാണ് തെറ്റ്. ഗോപാലകൃഷ്ണൻ ആർക്കും എതിരെ പറഞ്ഞിട്ടില്ല. ശബരിമല കൊള്ള നടന്നപ്പോൾ വിശ്വാസികൾക്കൊപ്പം ആരും ഉണ്ടായില്ല. അതിനാൽ ഗുരുവായൂരിൽ വിശ്വാസിയായ എം.എൽ.എ നല്ലതല്ലെ എന്നാണ് അദ്ദേഹം ചോദിച്ചത്'- രാജീവ് ചന്ദ്രശേഖർ പറഞ്ഞു. വർഗീയ പരാമർശം നടത്തിയ ഗുരുവായൂർ മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാര്‍ഥി അഡ്വ. ബി. ഗോപാലകൃഷ്ണനെതിരെ ഗുരുവായൂർ ടെമ്പിൾ പൊലീസാണ് കേസെടുത്തത്. വിവാദ പരാമർശത്തിന്റെ പേരിൽ ലഭിച്ച പരാതിയെ തുടർന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ ഡോ. രത്തൻ യു. ഖേൽക്കറുടെ നിർദേശപ്രകാരം തൃശൂർ ജില്ല കലക്ടറാണ് നടപടിയെടുത്തത്. ജനപ്രാതിനിധ്യ നിയമം (1951) ലെ 123(3) വകുപ്പും തെരഞ്ഞെടുപ്പ് കമീഷന്റെ പെരുമാറ്റച്ചട്ട വ്യവസ്ഥകളും ലംഘിച്ചതിനാണ് കേസെടുക്കാൻ ഉത്തരവിട്ടത്. ഗുരുവായൂരപ്പനില്‍ വിശ്വസിക്കാത്തവര്‍ക്ക് വോട്ടില്ലെന്ന് പറയാന്‍ ഭക്തര്‍ തയാറാകണമെന്നാണ് എന്‍.ഡി.എ ആവശ്യപ്പെടുന്നതെന്ന് ഗോപാലകൃഷ്ണന്‍ പറഞ്ഞിരുന്നു. ഗുരുവായൂര്‍ ക്ഷേത്രത്തിന് മുന്നില്‍ വന്ന് ഈ ബിംബത്തില്‍ വിശ്വസിക്കുന്നുവെന്ന് പറയാന്‍ ഗുരുവായൂരിലെ എം.എല്‍.എയെ താന്‍ വെല്ലുവിളിക്കുകയാണ്. 48 ശതമാനത്തോളം ഹൈന്ദവ ജനസംഖ്യ ഉണ്ടായിട്ടും കഴിഞ്ഞ 50 വര്‍ഷമായി ഇടത്-വലത് മുന്നണികള്‍ ഒരു ഹിന്ദു എം.എല്‍.എയെ നിയമസഭയിലേക്ക് അയച്ചിട്ടില്ല. ഗുരുവായൂരില്‍ പ്രചാരണത്തിനെത്തിയ ശേഷം ക്ഷേത്രദര്‍ശനം നടത്തി പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ഗോപാലകൃഷ്ണന്‍. ഇതിന്‍റെ വിഡിയോ സമൂഹമാധ്യമങ്ങളിലും പങ്കുവെച്ചിരുന്നു. വോട്ട് തേടുന്നതിനായി ജാതി അല്ലെങ്കിൽ സാമുദായിക വികാരങ്ങൾ ഉപയോഗിക്കാൻ പാടില്ലെന്ന പെരുമാറ്റച്ചട്ടത്തിലെ കർശന നിർദേശം ഗോപാലകൃഷ്ണൻ ലംഘിച്ചതായി അധികൃതർ കണ്ടെത്തി. ആരാധനാലയങ്ങൾ തെരഞ്ഞെടുപ്പ് പ്രചാരണത്തിനുള്ള വേദിയായി ഉപയോഗിക്കരുതെന്ന ചട്ടവും പങ്കുവെച്ച വീഡിയോയിലൂടെ ലംഘിക്കപ്പെട്ടതായി കണ്ടെത്തി. ജില്ല കലക്ടറുടെ ഉത്തരവിനെത്തുടർന്ന് വിവാദ വിഡിയോ സമൂഹമാധ്യമങ്ങളിൽനിന്ന് നീക്കം ചെയ്തു.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

കെ. എം ഷാജി മതമാണ് മതമാണ് എന്ന് പറയുന്നതാണ് തെറ്റ്. വിശ്വാസ… | Boolokam