ബംഗളൂരു: മൈസൂരുവിലെ പ്രധാന കുടിവെള്ള സ്രോതസ്സായ കൃഷ്ണ രാജ സാഗർ അണക്കെട്ടിലെ (കെ.ആർ.എസ്) ജലനിരപ്പ് 100 അടിയിലേക്ക് താഴ്ന്നു. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മൈസൂരുവിലെ കുടിവെള്ള ആവശ്യങ്ങൾ നിറവേറ്റാൻ ആവശ്യമായ ജലം നിലവില്‍ അണക്കെട്ടിലുണ്ടെന്നും ജലനിരപ്പ് 70 അടിയിലേക്ക് താഴുന്നതുവരെ വെള്ളം എടുക്കാന്‍ സാധിക്കുമെന്നും അധികൃതർ വ്യക്തമാക്കി. റിസർവോയറിലെ ജലനിരപ്പ് നിലവില്‍ 100.47 അടിയാണ്. കുടക് ജില്ലയിലെ മഴ ലഭിക്കാത്തതാണ് വേനൽക്കാലത്ത് ജലനിരപ്പ് കുറയാന്‍ കാരണം. മൺസൂൺ ആരംഭിക്കാത്തതിനാല്‍ വരും ദിവസങ്ങളില്‍ ജലസംഭരണിയിൽ ജലനിരപ്പ് കുറയുമെന്ന് പ്രതീക്ഷിക്കതായി അധികൃതര്‍ പറഞ്ഞു.കുടകിലെ മഴയെ ആശ്രയിച്ചാണ് സ്ഥിതിഗതികൾ എന്നും അവർ കൂട്ടിച്ചേർത്തു. ഏകദേശം 249 എം.എൽ.ഡി വെള്ളം കെ.ആർ.എസിൽ നിന്ന് മൈസൂരുവിന് ലഭിക്കുന്നുവെന്ന് വാണി വിലാസ് വാട്ടർ വര്‍ക്സ് എക്സിക്യൂട്ടിവ് എൻജിനീയർ അശ്വിൻ പറഞ്ഞു. മൺസൂൺ ആരംഭിച്ചു കഴിഞ്ഞാൽ ജലസംഭരണിയില്‍ ആവശ്യത്തിന് ജലം ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register
