കെ.എം.സി.സി ബഹ്‌റൈൻ പ്രസിഡന്‍റിന്‍റെ ഭാര്യ നിര്യാതയായി

കെ.എം.സി.സി ബഹ്‌റൈൻ പ്രസിഡന്‍റിന്‍റെ ഭാര്യ നിര്യാതയായി

മനാമ: കെ.എം.സി.സി ബഹ്‌റൈൻ സംസ്ഥാന പ്രസിഡന്‍റ് ഹബീബ് റഹ്മാന്‍റെ ഭാര്യ യസീന ഹബീബ് (40) ബഹ്റൈനിൽ ഹൃദയാഘാതം മൂലം നിര്യാതയായി. മലപ്പുറം പെരിന്തൽമണ്ണ പട്ടിക്കാട് പറമ്പൂർ സ്വദേശി അബ്ദുസ്സമദിന്‍റെയും നസീമയുടെയും മകളാണ്. ഷദ ഹബീബ്, ദിയ ഹബീബ്, ദിഫ ഹബീബ്, ദിന ഹബീബ് എന്നിവർ മക്കളാണ്. സഹോദരങ്ങൾ അജീഷ്, റജീഷ്. മൃതദേഹം ഇന്നലെ വൈകീട്ടോടെ തന്നെ നാട്ടിലേക്ക് കൊണ്ടുപോയി. കെ.എം.സിസി ബഹ്‌റൈൻ മയ്യിത്ത് പരിപാലന വിങ്ങിന്‍റെ നേതൃത്വത്തിലായിരുന്നു നടപടിക്രമങ്ങൾ നടത്തിയത്. പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങൾ, പി.കെ. കുഞ്ഞാലിക്കുട്ടി, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, മുനവ്വറലി ശിഹാബ് തങ്ങൾ, ഡോ. എം കെ മുനീർ, പാണക്കാട് ബഷീർ അലി ശിഹാബ് തങ്ങൾ, അബ്ബാസ് അലി ശിഹാബ് തങ്ങൾ, ഹമീദലി ശിഹാബ് തങ്ങൾ എന്നിവർ അനുശോചിച്ചു. കെ.പി.എ അനുശോചിച്ചു മനാമ: ഹബീബ് റഹ്‌മാന്‍റെ ഭാര്യ യസീനയുടെ അകാല നിര്യാണത്തില്‍ കൊല്ലം പ്രവാസി അസോസിയേഷന്‍ അനുശോചനം രേഖപ്പെടുത്തി. പ്രിയ സഹോദരിയുടെ വേർപാടിൽ പ്രയാസപ്പെടുന്ന കുടുംബത്തിന്‍റെ ദുഃഖത്തിൽ പങ്കുചേരുന്നതായും പ്രാര്‍ത്ഥിക്കുന്നതായും പ്രസിഡണ്ട് അനോജ് മാസ്റ്ററും ജനറൽ സെക്രട്ടറി പ്രശാന്ത് പ്രബുദ്ധനും അനുശോചന സന്ദേശത്തിലൂടെ അറിയിച്ചു. ബഹ്റൈൻ പ്രതിഭ കെ.എം.സി.സി ബഹ്റൈൻ പ്രസിഡന്‍റ് ഹബീബ് റഹ്മാൻ്റെ ഭാര്യ യസീനയുടെ വേർപാടിൽ ബഹ്റൈൻ പ്രതിഭയുടെ അനുശോചനം രേഖപ്പെടുത്തി. ഐ.സി.എഫ് അനുശോചിച്ചു മനാമ: ബഹ്‌റൈൻ കെ.എം.സി.സി പ്രസിഡൻ്റ് ഹബീബ്റഹ്‌മാൻ്റെ ഭാര്യ യസീനയുടെ വിയോഗത്തിൽ ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐ.സി.എഫ് ) അനുശോചിച്ചു. നേതാക്കൾ വസതി സന്ദർശിച്ച് പ്രാർത്ഥന നടത്തി. പരേതയുടെ പേരിൽ മയ്യത്ത് നിസ്കരിക്കാനും പ്രാർത്ഥന നടത്താനും ഐ.സി.എഫ് നാഷണൽ പ്രസിഡന്‍റ് അബൂബക്കർ ലത്വീഫി അഭ്യർത്ഥിച്ചു കനോലി നിലമ്പൂർ ബഹ്‌റൈൻ കൂട്ടായ്മ മനാമ:ഹബീബ് റഹ്മാന്റെ പ്രിയ പത്നി യസീനയുടെ ആക്‌സ്മിക വിയോഗത്തിൽ അഗാധമായ ദുഃഖം രേഖപെടുത്തി കനോലി കൂട്ടായ്മ. സഹോദരിയുടെ ഖബർ ജീവിതവും പാരത്രിക ജീവിതവും നാഥന്റെ അനുഗ്രഹത്തിലാവട്ടെയെന്നും കുടുംബത്തിന്റെയും ബന്ധുമിത്രാദികളുടെയും ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും കൂട്ടായ്മ അറിയിച്ചു.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

കെ.എം.സി.സി ബഹ്‌റൈൻ പ്രസിഡന്‍റിന്‍റെ ഭാര്യ നിര്യാതയായി — Ma… | Boolokam