കെ.എം.സി.സി റമദാൻ റിലീഫ് വിതരണം

കെ.എം.സി.സി റമദാൻ റിലീഫ് വിതരണം

M
MadhyamamSource Link
ദുബൈ: മാറാരോഗികൾക്കുള്ള പെൻഷൻ പദ്ധതിയുടെ മൂന്നാം ഘട്ടം പ്രഖ്യാപനം ‘മുസാഅദ-2026’ ദുബൈ കെ.എം.സി.സി സംസ്ഥാന ഉപാധ്യക്ഷൻ ബാബു എടക്കുളം നിർവഹിച്ചു . ദുബൈ കെ.എം.സി.സി സംസ്ഥാന കമ്മിറ്റി റമദാനിൽ സംഘടിപ്പിച്ചു വരുന്ന ഇഫ്താർ സംഗമത്തിന് ശേഷം നടന്ന പരിപാടിയിൽ കോട്ടക്കൽ മണ്ഡലം പ്രസിഡന്‍റ്​ ഇസ്മായിൽ എറയസ്സൻ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ റമദാൻ റിലീഫ് വിതരണ ഉദ്ഘാടനവും നടന്നു. സംസ്ഥാന ഭാരവാഹികളായ കെ.പി.എ സലാം, ആർ. ശുകൂർ, പി.വി നാസർ, അഫ്സൽ മൊട്ടമ്മൽ, അഹ്മദ്ബിച്ചി, മലപ്പുറം ജില്ലാ പ്രസിഡന്‍റ്​ സിദ്ദീഖ്‌ കാലൊടി, ലത്തീഫ് തെക്കഞ്ചേരി, ഫക്രുദീൻ മാറാക്കര, മണ്ഡലം ഭാരവാഹികളായ അബൂബക്കർ തലകാപ്പ്, പി.വി ശരീഫ് കരേക്കാട്, മുസ്തഫ കുറ്റിപ്പുറം, ടി.പി ശരീഫ്, റസാഖ്‌ വളാഞ്ചേരി, മുസ്തഫ പുളിക്കൽ, അലി തയ്യിൽ, ഷബീർ എടയൂർ, സൈഫുദ്ധീൻ ബാപ്പു ചേലക്കുത്ത്, എ.പി ശിഹാബ്, നിസാമുദ്ധീൻ ഇരിമ്പിളിയം, മൊയ്‌തീൻ മാനു, മുഹമ്മദ് പൊന്മള, അഷ്‌റഫ്‌ കൊട്ടാരം, റാഫി കഞ്ഞിപ്പുര എന്നിവരും കോട്ടക്കൽ മണ്ഡലത്തിൽ നിന്നുള്ള ഹാപ്പിനെസ്സ് വളണ്ടിയർ വിങ്ങും പരിപാടിയിൽ പങ്കെടുത്തു. ജനറൽ സെക്രട്ടറി പി.ടി അഷ്‌റഫ്‌ സ്വാഗതവും അസീസ് വേളേരി നന്ദിയും പറഞ്ഞു.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

കെ.എം.സി.സി റമദാൻ റിലീഫ് വിതരണം — Madhyamam | Boolokam | Boolokam