കുവൈത്ത് സിറ്റി: ഈ വർഷം ഹജ്ജിന് പോകുന്നവർക്ക് കെ.ഐ.ജി സാൽമിയ ഏരിയയുടെ ആഭിമുഖ്യത്തിൽ ജനകീയ യാത്രയയപ്പ് നൽകി. ബ്ലോക്ക് 10 ലെ ആയിശ മസ്‌ജിദിൽ നടന്ന ചടങ്ങിൽ ഉദ്ബോധനത്തിനും പ്രാർത്ഥനക്കും കെ.ഐ.ജി വൈസ് പ്രസിഡന്റ് ഫൈസൽ മഞ്ചേരി നേതൃത്വം നൽകി. വിശ്വാസികളെ സംബന്ധിച്ച് ഹജ്ജ് കേവലമായ ഒരു അനുഷ്ഠാനം മാത്രമല്ല മറിച്ചു അവരുടെ ജീവിതത്തെ പുന:ക്രമീകരിക്കാൻ കഴിയുന്ന മഹത്തായ ചിന്തകൾ മുന്നോട്ടു വെക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. ഹജ്ജ് കർമ്മത്തിന്റെ പ്രാധാന്യവും സവിശേഷതയും അദ്ദേഹം വിശദീകരിച്ചു. ഏരിയ പ്രസിഡന്റ് മുഹമ്മദ് ഷിബിലി അധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി ആസിഫ് ഖാലിദ് സ്വാഗതം പറഞ്ഞു. ഫർഹാൻ ഹമീദ് ഖിറാഅത് നടത്തി. കെ.ഐ.ജി ട്രഷറർ പി.ടി.ശാഫി, കേന്ദ്ര സെക്രട്ടറി അഡ്വ. സിറാജ് സ്രാമ്പിക്കൽ എന്നിവർ പങ്കെടുത്തു. മുനാഫുദ്ധീൻ, അമീർ കാരണത്, നിസാർ കെ റഷീദ് എന്നിവർ ഹജ്ജ് അനുഭവങ്ങൾ പങ്കു വെച്ചു. ഹാജിമാരെ പ്രതിനിധീകരിച്ചു ഫിറോസ് ഹമീദ്, വി.കെ.ഷിഹാബ്, അനസ് തറയിൽ, സലിം പതിയാരത്, ഹിഷാം കോയമ്മ, റഷീദ്, സാജിദ് എന്നിവർ സംസാരിച്ചു. വി.എം.ഇസ്മാഈൽ, ഷുക്കൂർ വണ്ടൂർ, റിശ്ദിൻ അമീർ ,ദിൽഷാദ്, നിയാസ് ആലുവ, നാസർ മടപ്പള്ളി എന്നിവർ നേതൃത്വം നൽകി. പ്രോഗ്രാം കൺവീനർ താജുദ്ധീൻ നന്ദി പറഞ്ഞു.
