കെ.ഐ.സി റമദാൻ കാമ്പയിൻ സമാപനവും പ്രാർത്ഥനാ സംഗമവും

കെ.ഐ.സി റമദാൻ കാമ്പയിൻ സമാപനവും പ്രാർത്ഥനാ സംഗമവും

M
MadhyamamSource Link
കുവൈത്ത് സിറ്റി: കുവൈത്ത് കേരള ഇസ്‌ലാമിക് കൗൺസിൽ (കെ.ഐ.സി) കേന്ദ്ര കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പെരുന്നാൾ ദിനത്തിൽ റമദാൻ കാമ്പയിൻ സമാപനവും പ്രാർത്ഥനാ സംഗമവും സംഘടിപ്പിച്ചു. ഓൺലൈൻ പ്ലാറ്റ്ഫോമിൽ നടന്ന പരിപാടിയിൽ കേന്ദ്ര പ്രസിഡണ്ട് അബ്ദുൽ ഗഫൂർ ഫൈസി അധ്യക്ഷത വഹിച്ചു. ചെയർമാൻ ശംസുദ്ധീൻ ഫൈസി എടയാറ്റൂർ ഉദ്ബോധന പ്രഭാഷണം നടത്തി. പ്രവാസലോകത്തെ പ്രതിസന്ധികൾ നീങ്ങാനും സമാധാനത്തിനും വേണ്ടി പ്രത്യേക പ്രാർത്ഥന നടത്തി. വൈസ് ചെയർമാൻ ഉസ്മാൻ ദാരിമി അടിവാരം പ്രാർത്ഥന നിർവഹിച്ചു. കാമ്പയിന്റെ ഭാഗമായി മെഗാ ഇഫ്താർ മീറ്റ്,റമദാൻ പ്രഭാഷണം, ക്വിസ് പ്രോഗ്രാം, ഖത്മുൽ ഖുർആൻ മജ്ലിസ് തുടങ്ങിയ പരിപാടികൾ നടന്നു. ആക്ടിങ് ജനൽ സെക്രട്ടറി മുഹമ്മദ് അമീൻ മുസ്‌ലിയാർ ചേകന്നൂർ സ്വാഗതവും സെക്രട്ടറി അബ്ദുൽ ഹമീദ് അൻവരി നന്ദിയും പറഞ്ഞു.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

കെ.ഐ.സി റമദാൻ കാമ്പയിൻ സമാപനവും പ്രാർത്ഥനാ സംഗമവും — Madhya… | Boolokam