Posted On date_range 20 April 2026 11:48 AM IST Updated On date_range 20 April 2026 11:48 AM IST കെ.ഐ.സി ഹജ്ജ് പഠന ക്ലാസും യാത്രയയപ്പും text_fields bookmark_border camera_alt കെ.ഐ.സി ഹജ്ജ് യാത്രയയപ്പ് സംഗമം ചെയർമാൻ ശംസുദ്ദീൻ ഫൈസി എടയാറ്റൂർ ഉദ്ഘാടനം ചെയ്യുന്നു കുവൈത്ത് സിറ്റി: ഈ വർഷത്തെ ഹജ്ജ് കർമത്തിന് തയാറെടുക്കുന്നവർക്കായി കുവൈത്ത് കേരള ഇസ്‌ലാമിക് കൗൺസിൽ (കെ.ഐ.സി) കേന്ദ്ര കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഹജ്ജ് പഠന ക്ലാസും യാത്രയയപ്പും സംഘടിപ്പിച്ചു. ഫർവാനിയ തക്കാര റസ്റ്ററൻറിൽ നടന്ന യാത്രയയപ്പ് സംഗമത്തിൽ കേന്ദ്ര പ്രസിഡണ്ട് അബ്ദുൽ ഗഫൂർ ഫൈസി അധ്യക്ഷത വഹിച്ചു. ചെയർമാൻ ശംസുദ്ധീൻ ഫൈസി എടയാറ്റൂർ ഹജ്ജ് പഠന ക്ലാസിന് നേതൃത്വം നൽകി. വൈസ് ചെയർമാൻ ഉസ്മാൻ ദാരിമി അടിവാരം പ്രാർത്ഥന നിർവഹിച്ചു. മെട്രോ മെഡിക്കൽ ഗ്രൂപ്പ് ചെയർമാൻ മുസ്തഫ ഹംസ,നാസർ പേരാമ്പ്ര,ഉമ്മർ കട്ടമന,ഉദൈഫ തുടങ്ങിയവർ സംസാരിച്ചു. ജനറൽ സെക്രട്ടറി സൈനുൽ ആബിദ് ഫൈസി സ്വാഗതവും സെക്രട്ടറി മുഹമ്മദ് അമീൻ മുസ്‌ലിയാർ ചേകന്നൂർ നന്ദിയും പറഞ്ഞു. Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register News Summary - KIC Hajj Study Class and Departure
