കുവൈത്ത് സിറ്റി: കുവൈത്ത് കേരള ഇസ്ലാഹി സെന്ററിന് (കെ.കെ.ഐ.സി) കീഴിലുള്ള അബ്ബാസിയ മദ്റസ റമദാൻ-ഈദ് ആഘോഷം സംഘടിപ്പിച്ചു. രാജ്യത്തെ നിലവിലെ സാഹചര്യം പരിഗണിച്ച് ഓൺലൈനായാണ് പരിപാടികൾ നടന്നത്. കെ.കെ.ഐ.സി കേന്ദ്ര എഡ്യൂക്കേഷണൽ സെക്രട്ടറി അബ്ദുൽ അസീസ് നരക്കോട് ഉദ്ഘാടനം ചെയ്തു. മദ്റസ പ്രധാന അധ്യാപകൻ സമീർ മദനി കൊച്ചി, കെ.കെ.ഐ.സി ദഅവാ സെക്രട്ടറി സകീർ കൊയിലാണ്ടി എന്നിവർ ആശംസ നേർന്നു. മദ്റസ ക്രിയേറ്റിവിറ്റി വിഭാഗം ചുമതലയുള്ള സജിന ടീച്ചർ പരിപാടികൾക്ക് നേതൃത്വം നൽകി. റമദാനിലെ എല്ലാ ദിവസവും രക്ഷിതാക്കളുടെ നേതൃത്വത്തിൽ വിവിധ വിഷയങ്ങളെ ആസ്പദമാക്കി ഒരു മിനിറ്റ് പ്രഭാഷണം, രക്ഷിതാക്കൾക്കായി സൂറ:യാസീൻ അടിസ്ഥാനമാക്കി ക്വിസ് മത്സരം, എൽ.കെ.ജി-യു.കെ.ജി വിഭാഗം കുട്ടികൾക്കായി പ്രാർത്ഥനാ പഠന ക്ലാസ്, റമദാനിൽ കുട്ടികൾക്ക് ഖുർആൻ പാരായണം തുടങ്ങി വിവിധ പരിപാടികൾ സംഘടിപ്പിച്ചു. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് പെരുന്നാൾ വസ്ത്രങ്ങൾ എത്തിച്ചുനൽകുന്ന 'ഈദ് കിസ്‌വ' പദ്ധതിയിലേക്ക് അബ്ബാസിയ മദ്റസയിലെ വിദ്യാർത്ഥികൾ 300 ദീനാർ സമാഹരിച്ചു നൽകി. വിസ്ഡം സ്റ്റുഡന്റ്‌സ് പ്രസിഡന്റ് പി.ടി.ശമീൽ കുട്ടികളെ അഭിനന്ദിച്ചു. പെരുന്നാൾ ദിനത്തിൽ കുട്ടികൾക്കായി ഒരുക്കിയ പ്രോഗ്രാമിൽ മറിയ ബിൻത് ഫഹദ്, റുഖിയ സൽവ, ദിമ സാലിം, അയിറ മറിയം, ഇബ്രാഹീം എന്നിവർ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. അധ്യാപകരായ യാസിർ അൻസാരി, നൗഫൽ സ്വലാഹി, സനിയ , സീനത്ത്, റംല, സജീന, സൈനബ, അഫീന, നാജിയ, സഫിയ്യ എന്നിവർ നേതൃത്വം നൽകി.

കെ.കെ.ഐ.സി അബ്ബാസിയ മദ്റസ റമദാൻ-ഈദ് ആഘോഷം
M
MadhyamamSource Link
about 2 months ago