മനാമ: പശ്ചിമേഷ്യയിലെ നിലവിലെ സംഘർഷം കണക്കിലെടുത്തു കോഴിക്കോട് ജില്ല പ്രവാസി ഫോറം ( കെ.പി.എഫ് ബഹ്റൈൻ) സൽമാനിയ സെൻട്രൽ ബ്ലഡ് ബാങ്കിന്‍റെ സഹായത്തോടെ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. രക്തം നൽകു ജീവൻ നൽകു എന്ന ആപ്ത വാക്യത്തോടെ സംഘടിപ്പിച്ച കെ.പി. എഫിന്‍റെ ഒരാഴ്ചയോളം നടന്ന രക്തദാന ക്യാമ്പിൽ എഴുപതോളം പേർ ഇതു വരെ പങ്കെടുത്തു. ജനറൽ സെക്രട്ടറി അരുൺ പ്രകാശിന്‍റെയും വൈസ് പ്രസിഡന്‍റ് അഖിൽ താമരശ്ശേരിയുടെയും നേതൃത്വത്തിലാണ് ക്യാമ്പ് നടന്നത്. സംശയങ്ങൾക്ക് കെ.പി.എഫ് ചാരിറ്റി വിംഗ് കൺവീനർ സജിത്ത് വെള്ളികുളങ്ങരയെ (+973 36270501) സമീപിക്കാമെന്നും ഭാരവാഹികൾ അറിയിച്ചു. Show Full Article Don't miss the exclusive news, Stay updated Subscribe to our Newsletter Thank You! Your subscription means a lot to us Still haven't registered? Click here to Register

കെ.പി.എഫ് അടിയന്തര രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
M
MadhyamamSource Link
about 2 months ago