കെ.യു.ഡബ്ല്യു.ജെ ആരോഗ്യ ഇൻഷൂറൻസ്​ പദ്ധതി; മലബാർ ഗോൾഡുമായി ധാരണപത്രം കൈമാറി

കെ.യു.ഡബ്ല്യു.ജെ ആരോഗ്യ ഇൻഷൂറൻസ്​ പദ്ധതി; മലബാർ ഗോൾഡുമായി ധാരണപത്രം കൈമാറി

M
MadhyamamSource Link
ദുബൈ: കേരള പത്ര പ്രവർത്തക യൂനിയൻ നടപ്പാക്കുന്ന ആരോഗ്യ ഇൻഷുറൻസ് പദ്ധതിയുമായി ബന്ധപ്പെട്ട് മിഡിൽ ഈസ്റ്റ് കമ്മിറ്റിയും മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സും ധാരണപത്രം കൈമാറി. മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിന്‍റെ ഇന്‍റർനാഷണൽ ഹെഡ്ക്വാർട്ടർസായ ദുബൈയിലെ ഇന്‍റർനാഷണൽ ഹബിൽ നടന്ന ചടങ്ങിലാണ് ധാരണ പത്രം കൈമാറിയത്. ​ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് എം.ഡി ഷംലാൽ അഹമ്മദ് ചടങ്ങ് ഉദ്​ഘാടനം​ ചെയ്തു. യു.എ.ഇയിലെ മാധ്യമപ്രവർത്തകർക്ക് ആരോഗ്യ ഇൻഷുറൻസ് ഉറപ്പാക്കാൻ മലബാർ ഗോൾഡ് എല്ലാവിധ പിന്തുണയും നൽകുമെന്ന് ഷംലാൽ​ അഹമ്മദ് അറിയിച്ചു. മലബാർ ഗോൾഡിന്‍റെ വളർച്ചയിൽ മാധ്യമ സ്ഥാപനങ്ങളുടെയും മാധ്യമ പ്രവർത്തകരുടെയും പങ്ക് ഏറെ വിലപ്പെട്ടതാണെന്നും അദ്ദേഹം പറഞ്ഞു. കെ.യു.ഡബ്ല്യൂ.ജെ മീഡ്​ലീസ്റ്റ് സെക്രട്ടറി ടി. ജമാലുദ്ദീൻ സ്വാഗതം ​പറഞ്ഞ ചടങ്ങിൽ പ്രസിഡന്‍റ്​ മിന്‍റു പി ജേക്കബ് അധ്യക്ഷത വഹിച്ചു. മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് വൈസ് ചെയർമാൻ കെ.പി അബ്ദുൽ സലാം ചടങ്ങിൽ സംസാരിച്ചു. ട്രഷറർ ടി.കെ മനാഫ് നന്ദി പറഞ്ഞു. തുടർച്ചയായ നാലാം വർഷമാണ് മാധ്യമപ്രവർത്തകർക്കായുള്ള കെ.യു.ഡബ്ല്യൂ.ജെ സമഗ്ര ആരോഗ്യ ഇൻഷുറൻസ് പദ്ധതിയുമായി മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് സഹകരിക്കുന്നത്​.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

കെ.യു.ഡബ്ല്യു.ജെ ആരോഗ്യ ഇൻഷൂറൻസ്​ പദ്ധതി; മലബാർ ഗോൾഡുമായി ധ… | Boolokam