റിയാദ്: കെ.എം.സി.സി ആലപ്പുഴ ജില്ലാ ഘടകത്തിെൻറ ആഭിമുഖ്യത്തിൽ ഇഫ്താർ വിരുന്നും സാംസ്കാരിക സംഗമവും സംഘടിപ്പിച്ചു. സുലൈയിലെ അൽ ബലദി ഇസ്തറാഹയിൽ നടന്ന പരിപാടിയിൽ നൂറുകണക്കിന് ആളുകൾ പങ്കെടുത്തു. ഇഫ്താറിനോടനുബന്ധിച്ച് നടന്ന സാംസ്കാരിക പരിപാടിയിൽ ജില്ലാ പ്രസിഡൻറ് പി.കെ. ഷാജി അധ്യക്ഷത വഹിച്ചു. കെ.എം.സി.സി സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് സി.പി. മുസ്തഫ പരിപാടി ഉദ്ഘാടനം ചെയ്തു. സെൻട്രൽ കമ്മിറ്റി ഓർഗനൈസിങ് സെക്രട്ടറി സത്താർ താമരത്ത് റമദാൻ സന്ദേശം നൽകി. റിയാദ് ഇന്ത്യൻ മീഡിയ ഫോറം ജനറൽ സെക്രട്ടറി ജയൻ കൊടുങ്ങല്ലൂർ, ചീഫ് കോഓഡിനേറ്റർ ഷിബു ഉസ്മാൻ, ഷൈജു നമ്പലശ്ശേരി, സൈഫ് കായംകുളം, കൃപ പ്രസിഡൻറ് ഇസ്ഹാഖ്, ഒ.ഐ.സി.സി പ്രതിനിധികളായ ഷബീർ വരിക്കപ്പള്ളി, സുരേഷ് ശങ്കർ എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി സിയാദ് കായംകുളം സ്വാഗതവും ഹാരിസ് താമരകുളം നന്ദിയും പറഞ്ഞു. പ്രവർത്തകരായ റക്കിബ് ആലപ്പുഴ, ആദിൽ അരൂർ, യൂനുസ് അരൂർ, മാഹിൻ മാന്നാർ, ജലീൽ ആലപ്പുഴ, റഫീക്ക് തകഴി, മുനീർ, അൻസാർ താമരക്കുളം എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

കെ.എം.സി.സി ആലപ്പുഴ ജില്ല കമ്മിറ്റി ഇഫ്താർ വിരുന്ന്
M
MadhyamamSource Link
about 2 months ago